video
play-sharp-fill

ബൈക്കുകൾ തമ്മിൽ മത്സരയോട്ടം ; ബസ്സിൽ ബൈക്ക് ഇടിച്ച് കയറി യുവാവ് മരിച്ചു

ബൈക്കുകൾ തമ്മിൽ മത്സരയോട്ടം ; ബസ്സിൽ ബൈക്ക് ഇടിച്ച് കയറി യുവാവ് മരിച്ചു

Spread the love

ബൈക്ക് ബസിലിടിച്ച് യുവാവ് മരിച്ചു. വേങ്ങൂര്‍ സ്വദേശി അമലാണ് മരിച്ചത്. ബൈക്കുകൾ തമ്മിലുള്ള മത്സര ഓട്ടത്തിനിടെ ആയിരുന്നു അപകടം. രണ്ടു ബൈക്കുകളിലായി നാല് യുവാക്കളാണ് അപകടകരമായ രീതിയിൽ സഞ്ചരിച്ചത്. പെരുമ്പാവൂര്‍ പട്ടിമറ്റം റോഡില്‍ അല്ലപ്ര മാര്‍ബിള്‍ ജംഗ്ഷനിലാണ് അപകടം നടന്നത്.

എതിര്‍ ദിശയില്‍ നിന്ന് വന്ന ബസിന് അടിയിലേക്ക് ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. പട്ടിമറ്റം ഭാഗത്ത് നിന്ന് പെരുമ്പാവൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിനടിയിലേക്കാണ് ബൈക്ക് ഇടിച്ചു കയറിയത്.

ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് അമലിനെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group