മിനി വാനിൽ ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് ബസ്സിലേക്ക് ഇടിച്ചുകയറി: രണ്ട് യുവാക്കൾ മരിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തൃശൂർ: മണ്ണൂത്തിയിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. നെല്ലിക്കുന്ന് സ്വദേശി ജെറിൻ, വില്ലടം സ്വദേശി ഊക്കൻസ് വീട്ടിൽ സൂര്യ (17) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് പറവട്ടാനി ഫോറസ്റ്റ് ഓഫീസിന് സമീപത്തായിരുന്നു അപകടം.

മിനി വാനിൽ ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് എതിരെ വന്ന ബസ്സിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബൈക്ക് യാത്രികരായ യുവാക്കളാണ് മരിച്ചത്.തൃശൂർ – പീച്ചി ഡാം റൂട്ടിൽ സർവ്വീസ് നടത്തുന്ന അമ്മ ബസാണ് അപകടത്തിൽപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂൾ വിദ്യാർത്ഥികളെ കയറ്റി പോയിരുന്ന മിനി വാൻ ഇടറോഡിലേക്ക് പെട്ടെന്ന് തിരിഞ്ഞതോടെ ഈ വാഹനത്തിൽ ബൈക്ക് തട്ടി. ഇതോടെ നിയന്ത്രണം തെറ്റിയ ബൈക്ക് എതിരെ വന്ന ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ തൃശൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.