മാളയില്‍ വാഹനാപകടം; ആദ്യം പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു, പുലര്‍ച്ചെ ആരുമറിഞ്ഞില്ല, റോഡില്‍ കിടന്ന വണ്ടിയില്‍ ബൈക്കിടിച്ച്‌ യാത്രികന് ദാരുണാന്ത്യം

Spread the love

തൃശൂ‍ർ: മാള വടമയില്‍ ഇന്ന് പുലർച്ചെ ഉണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം. മാള പള്ളിപ്പുറം സ്വദേശി കളത്തില്‍ വീട്ടില്‍ തോമസ് (60) ആണ് മരിച്ചത്.

video
play-sharp-fill

ഞായറാഴ്ച പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം. ചാലക്കുടി കോട്ടാറ്റ് ഭാഗത്തുനിന്ന് മാള ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാഹനം വടമ സ്കൂളിന് സമീപം എത്തിയപ്പോള്‍ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ച്‌ മറിഞ്ഞു. തുടർന്ന് വാഹനം മറിഞ്ഞ നിലയില്‍ റോഡില്‍ കിടക്കുകയായിരുന്നു. അപകടവിവരം അറിഞ്ഞതോടെ കെഎസ്‌ഇബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

ഇതിനിടെ, തോംസണ്‍ കമ്പനിയുടെ കോഴിഫാമില്‍ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് പുലർച്ചെ ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന തോമസ്, റോഡില്‍ മറിഞ്ഞു കിടന്ന പിക്കപ്പ് വാഹനത്തില്‍ ഇടിക്കുകയായിരുന്നു. വെളുപ്പിന് ആയതിനാല്‍ റോഡില്‍ മറിഞ്ഞുകിടന്ന വാഹനം ശ്രദ്ധയില്‍പ്പെടാതിരുന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ തോമസിനെ കെഎസ്‌ഇബി ജീവനക്കാർ തങ്ങളുടെ വാഹനത്തില്‍ ഉടൻ മാളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തില്‍പ്പെട്ട പിക്കപ്പ് വാനിലുണ്ടായിരുന്ന ഇളന്തിക്കര സ്വദേശികളായ അശ്വിൻ, നിതിൻ, ആല്‍ഡ്രില്‍ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ മാളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.