
സ്വന്തം ലേഖകൻ
തൃശ്ശൂര്‍: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 18 വയസുകാരന്‍ മരിച്ചു. തൃശ്ശൂര്‍ പോര്‍ക്കുളം സെന്ററിലാണ് ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.
പോര്‍ക്കുളം തെക്കേതില്‍ വീട്ടില്‍ ദിലീപിന്റെ മകന്‍ നന്ദനന്‍ (18) ആണ് മരിച്ചത്. ഇന്ന് രാത്രി ഒന്‍പതോടെയാണ് അപകടം നടന്നത്. പഴഞ്ഞിയില്‍ നിന്ന് പോര്‍ക്കുളത്തേക്ക് ബൈക്കില്‍ പോവുകയായിരുന്നു നന്ദനന്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എതിരെ വന്ന സ്കൂട്ടറിലിടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ കുന്നംകുളം ലൈഫ് കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ നന്ദനനെ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പഴഞ്ഞിയിലെ വര്‍ക് ഷോപ്പ് ജീവനക്കാരനാണ് മരിച്ച നന്ദനന്‍. അമ്മ സുധ.