കോട്ടയത്ത് നിയന്ത്രണം വിട്ട ബുള്ളറ്റ് മതിലിൽ ഇടിച്ച് അപകടം; ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ചു വീണ ബൈക്ക് യാത്രക്കാരന് ദാരണാന്ത്യം

Spread the love

കോട്ടയം: പള്ളത്ത് ബൈക്ക് അപകടത്തിൽ യാത്രക്കാരൻ മരിച്ചു. തിരുവനന്തപുരം സ്വദേശി മുഹമ്മദ് അസ്ലം (52) ആണ് മരിച്ചത്.

video
play-sharp-fill

നിയന്ത്രണം നഷ്ടമായ ബുള്ളറ്റ് ബൈക്ക് മതിലിൽ ഇടിച്ചായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരൻ റോഡിൽ തലയിടിച്ചു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.