കോട്ടയം കൊല്ലാട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ; കൊല്ലാട് സ്വദേശികളായ സഹോദരങ്ങൾ പരിക്ക്

Spread the love

 

സ്വന്തം ലേഖിക

കോട്ടയം: കൊല്ലാട് കളത്തിക്കടവിൽ ബൈക്കപകടത്തിൽ യുവാക്കൾക്ക് പരിക്കേറ്റു .തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് അപകടമുണ്ടായത്ത് . അപകടത്തിൽ പരിക്കേറ്റ കൊല്ലാട് സ്വദേശികളായ സഹോദരങ്ങളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

കൊല്ലാട് വടവരയിൽ അന്നു സാറ അനു (17), സഹോദരൻ അദ്വിൻ (20) എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ കോട്ടയം ഭാഗത്തേയ്ക്കു പോകുകയായിരുന്ന ബൈക്ക് എതിർദിശയിൽ വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു ഇതേ തുടർന്നു രണ്ടു ബൈക്കും റോഡിൽ വീണു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group