video
play-sharp-fill

ചാറ്റല്‍ മഴക്കിടെ റോഡിന് കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമം; ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതിക്കാലിലിടിച്ച്‌ യുവാവ് മരിച്ചു

ചാറ്റല്‍ മഴക്കിടെ റോഡിന് കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമം; ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതിക്കാലിലിടിച്ച്‌ യുവാവ് മരിച്ചു

Spread the love

കടലുണ്ടി : ചാറ്റല്‍ മഴയില്‍ ബൈക്ക് തെന്നി നിയന്ത്രണം വിട്ട് വൈദ്യുതിക്കാലിലിടിച്ച്‌ യുവാവ് മരിച്ചു. വട്ടപ്പറമ്പ് ഒന്നാം പാലത്തിന് സമീപം ചീപ്പുറ്റിപ്പാടം സബീഷ് നിവാസില്‍ പച്ചാട്ട് സബീഷ് (33) ആണ് മരിച്ചത്.

ബുധനാഴ്ച സബീഷിന്റെ വിവാഹനിശ്ചയം നടക്കേണ്ടതായിരുന്നു. ഇതിനുള്ള ഒരുക്കങ്ങള്‍ക്കിടയിലായിരുന്നു അപകടം. ചാലിയം വട്ടപ്പറമ്പ് ക്രസന്റ് സ്കൂളിനും സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തിനുമിടയിലായിരുന്നു അപകടം.

ചാറ്റല്‍ മഴക്കിടെ റോഡിന് കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് തെന്നി വീണാണ് അപകടം സംഭവിച്ചത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടലുണ്ടി ഇടച്ചിറയില്‍ സ്വകാര്യ കര്‍ട്ടണ്‍ നിര്‍മാണ കമ്പനി ജോലിക്കാരനായിരുന്നു. കടലുണ്ടി നിമ്മി സ്റ്റോര്‍ ജീവനക്കാരന്‍ ബാബുരാജന്റെ മകനാണ്. അമ്മ: സാവിത്രി. സഹോദരന്‍ : സുബീഷ്.