
ഏറ്റുമാനൂർ: ഏറ്റുമാനൂർ നീണ്ടൂർ റോഡിൽ കോട്ടമുറി ജംഗ്ഷന് സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരം 4:36 നായിരുന്നു അപകടം. അമ്മയും കുട്ടികളും പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ് .
അതിരമ്പുഴ കോട്ടമുറി പേമല മുകുളേല്‍ കോളനിയില്‍ രാജേഷിന്റെ ഭാര്യ ധന്യ (27) മക്കളായ ആദിത്യന്‍ (6), അനന്യ (3) എന്നിവര്‍ക്കാണ് പരിക്കേറ്റത്.സ്കൂൾ വിട്ട് കുട്ടികളുമായി ധന്യ റോഡ് മുറിച്ച് കടക്കുബോഴായിരുന്നു ബൈക്ക് ഇടിച്ചത്.
ബൈക്ക് ഇടിച്ചതോടെ ആദിത്യൻ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.ധന്യ റോഡിന് മറുവശത്ത് തന്നെ വീണു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിക്കേറ്റ അതിരമ്പുഴ സ്വദേശിനിയായ അമ്മയെയു കുട്ടികളെയും, ബൈക്ക് യാത്രക്കാരനെയും ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തിൽ ബൈക്ക് സമീപത്തെ മതിലിന് മുകളിലേക്ക് ഇടിച്ച് കയറി നിൽക്കുകയായിരുന്നു.