ടിപ്പർ ലോറിയിടിച്ച് അപകടം;ബൈക്ക് യാത്രികരായ അച്ഛനും മകൾക്കും ദാരുണാന്ത്യം

Spread the love

 

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ വെച്ച് ടിപ്പർ ലോറി ബൈക്കിന്റെ പിന്നിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്.

video
play-sharp-fill

രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. ടിപ്പർ ബൈക്കിലിടിച്ച ശേഷം 10 മീറ്ററോളം മുന്നിലേക്ക് നിരങ്ങിനീങ്ങിയ ശേഷമാണ് നിന്നത്. നഴ്സിങ് വിദ്യാർഥിനിയായ മകൾ ബ്ലെസിയെ എൽദോസ് അങ്കമാലി റെയിൽവേ സ്റ്റേഷനില്ക്ക്. പോകു വഴിയാണ് അപകടം ഉണ്ടായത്.

മകൾ ബ്ലെസി സംഭവ സ്ഥലത്ത് തന്നെ വെച്ച്  മരണമടഞ്ഞു.  എൽദോസ് ആശുപത്രിക്ക് പോകും വഴിയാണ് മരിച്ചത്. സംഭവസ്ഥലത്ത് പോലീസും ഫയർഫോഴ്സും  എത്തി മൃതദേഹങ്ങൾ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group