video
play-sharp-fill

പിക്കപ്പ് വാനിൻ്റെ ഡോറിൽ തട്ടി സ്കൂട്ടർ മറിഞ്ഞ് ഗൃഹനാഥന് ദാരുണാന്ത്യം: മരിച്ചത് കുമാരനല്ലൂർ സ്വദേശി

പിക്കപ്പ് വാനിൻ്റെ ഡോറിൽ തട്ടി സ്കൂട്ടർ മറിഞ്ഞ് ഗൃഹനാഥന് ദാരുണാന്ത്യം: മരിച്ചത് കുമാരനല്ലൂർ സ്വദേശി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: അലക്ഷ്യമായി തുറന്ന പിക്കപ്പ് വാനിൻ്റെ ഡോറിൽ തട്ടി റോഡിൽ തെറിച്ച് വീണ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. കുമാരനല്ലൂർ മേൽപ്പാലത്തിന് സമീപമാണ് ഗൃഹനാഥൻ്റെ മരണത്തിനിടയാക്കിയ അപകടം ഉണ്ടായത്.

റോഡരികിൽ നിർത്തിയിട്ടിരുന്ന പിക് അപ് വാനിൻ്റെ ഡോറിൽ തട്ടി മറിഞ്ഞ് വീണ് കുമാരനല്ലൂർ പൗർണ്ണമിയിൽ ഉണ്ണികൃഷ്ണൻ (55) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ചവിട്ടുവരിക്കും കുമാരനല്ലൂർ മേൽപാലത്തിനും ഇടയിൽ ഹരിതാ ഹോംസിനു സമീപമാണ് അപകടം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്തുനിന്നും തിരികെ കുമാരനല്ലൂരിലുള്ള വീട്ടിലേയ്ക് സ്കൂട്ടറിൽ വരികയായിരുന്നു. ഈ സമയം വഴിയരികിൽ പാർക്കു ചെയ്തിരുന്ന പിക് അപ് വാനിൻ്റെ ഡോർ തുറക്കുകയും ഡോർ തലയിലിടിച്ച് ഉണ്ണികൃഷ്ണൻ റോഡിൽ തെറിച്ചു വീഴുകയുമായിരുന്നു.

ഓടിക്കൂടിയ നാട്ടുകാർ ഉടനെ ഇദ്ദേഹത്തെ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചുവെങ്കിലും ഓടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്കുശേഷം നടക്കും.