video
play-sharp-fill

പത്തനംതിട്ടയില്‍ നിയന്ത്രണം വിട്ട മാരുതി ജിമ്‌നി ജീപ്പിടിച്ച്‌ സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു; ജീപ്പ് നിന്നത് മരത്തില്‍ ഇടിച്ച്‌

പത്തനംതിട്ടയില്‍ നിയന്ത്രണം വിട്ട മാരുതി ജിമ്‌നി ജീപ്പിടിച്ച്‌ സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു; ജീപ്പ് നിന്നത് മരത്തില്‍ ഇടിച്ച്‌

Spread the love

പത്തനംതിട്ട: നിയന്ത്രണം വിട്ട ജിമ്നി ജീപ്പിടിച്ച്‌ സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന യുവാവ് മരിച്ചു.

നരിയാപുരം മാമൂട് വയല വടക്ക് അനീഷ് ഭവനില്‍ പുഷ്പാംഗദന്റെ മകന്‍ പി. അനീഷ് (30) ആണ് മരിച്ചത്. സ്റ്റേഡിയം ജങ്ഷനില്‍ നിന്നും സെന്റ് പീറ്റേഴ്സ് ജങ്ഷനിലേക്കുളള റിങ് റോഡില്‍ പയനിയര്‍ അലൂമിനിയം ഫേബ്രിക്കേഷന്‍ സ്ഥാപനത്തിന്റെ മുന്നിലായിരുന്നു അപകടം.

നിയന്ത്രണം വിട്ട ജീപ്പ് സ്‌കൂട്ടറില്‍ ഇടിച്ച ശേഷം റോഡരികില്‍ നിന്ന മഹാഗണി മരത്തില്‍ ഇടിച്ചാണ് നിന്നത്. സ്‌കൂട്ടറില്‍ നിന്ന് തെറിച്ചു വീണ അനീഷിനെ ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തനംതിട്ട മൈജി ഷോറൂമിലെ ജീവനക്കാരനായിരുന്നു. മാതാവ് ഷൈലജ. സഹോദരി: അനീ