
കടുത്തുരുത്തി: നിയന്ത്രണംവിട്ട ബൈക്ക് മതിലില്‍ ഇടിച്ച് അപകടം. ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥി മരിച്ചു. കല്ലറ പെരുന്തുരുത്ത് തടിയമ്മേല്‍ ബാബുവിന്‍റെ മകന്‍ പ്രഫുല്‍ ബാബു(20) ആണ് മരിച്ചത്.
ചേര്‍ത്തല മാരാരിക്കുളം ബീച്ച് ഫെസ്റ്റ് കണ്ടശേഷം മടങ്ങിവരുന്നതിനിടെ ഇടയാഴം-കല്ലറ റോഡില്‍ കുന്നുപുറം ഓയില്‍ പമ്പിന് സമീപം കഴിഞ്ഞ ദിവസമായിരുന്നു അപകടം.
പ്രഫുല്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് റോഡരികിലെ മതിലില്‍ ഇടിക്കുകയായിരുന്നു. തലയടിച്ചു റോഡില്‍വീണ പ്രഫുലിനെ പിന്നാലെ ബൈക്കില്‍വന്ന സുഹൃത്തുക്കള്‍ ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബംഗളൂരുവില്‍ പാരാ മെഡിക്കല്‍ ഡയാലിസീസ് വിദ്യാര്‍ത്ഥിയായ പ്രഫുല്‍ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. വീട്ടിലേക്ക് എത്താന്‍ അരക്കിലോമീറ്റര്‍ ദൂരം മാത്രം അവശേഷിക്കെയാണ് പ്രഫുല്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് മരിച്ചത്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം സംസ്‌കരിച്ചു. അമ്മ: വിജയമ്മ. സഹോദരി: രാധിക.