video
play-sharp-fill
ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം; വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം; ഒരാള്‍ക്ക് പരിക്കേറ്റു

ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം; വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം; ഒരാള്‍ക്ക് പരിക്കേറ്റു

സ്വന്തം ലേഖിക

ആലപ്പുഴ: കായംകുളം കെഎസ്‌ആര്‍ടിസി സ്റ്റാന്റിന് സമീപം ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ വിദ്യാര്‍ത്ഥി മരിച്ചു.

ഒരാള്‍ക്ക് പരിക്കേറ്റു. കൃഷ്ണപുരം കാപ്പില്‍ ഈസ്റ്റ് തൈപ്പറമ്പില്‍ ജോണ്‍ വര്‍ഗീസിന്റെ മകന്‍ ജോയല്‍ വി ജോണ്‍(20) ആണ് മരിച്ചത്. ബിടെക് വിദ്യാര്‍ത്ഥിയാണ് ജോയല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒപ്പം ഉണ്ടായിരുന്ന കരീലകുളങ്ങര പുത്തന്‍വീട്ടില്‍ വിജയ്ക്ക് പരിക്കേറ്റു. ഇയാളെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

കായംകുളത്തു നിന്നും കരീലകുളങ്ങര ഭാഗത്തേക്ക് പോവുകയായിരുന്ന ജോയല്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ മറ്റൊരു ബൈക്ക് വന്ന് ഇടിച്ചാണ് അപകടം ഉണ്ടായത്.

ഇടിച്ച ബൈക്ക് നിര്‍ത്താതെ പോയി. കായംകുളം പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.