മകളെ കാണാൻ ബൈക്കിൽ പോയ അദ്ധ്യാപകനെ പിന്നിൽ നിന്നെത്തിയ ലോറി ഇടിച്ചു വീഴ്ത്തി: നിർത്താതെ പോയ ലോറി പൊലീസ് പിൻതുടർന്ന് പിടികൂടി; അപകടം കടുത്തുരുത്തിയിൽ
സ്വന്തം ലേഖകൻ
കടുത്തുരുത്തി: മകളെ കാണാനായി വിദ്യാഭ്യാസ സ്ഥാപനത്തിലേയ്ക്ക് പോകുകയാിരുന്ന അദ്ധ്യാപകനെ പിന്നാലെ എത്തിയ ലോറി ഇടിച്ചു വീഴ്ത്തി. വരിക്കാംകുന്ന് ഗവ.എൽ.പി സ്‌കൂൾ അദ്ധ്യാപകൻ കരിപ്പാടം കണ്ണൻതറയിൽ ബദറുദീൻ മകൻ ബനാസറാണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കടുത്തുരുത്തി സെൻട്രൽ ജംഗ്ഷനിൽ വച്ചായിരുന്നു അപകടം. ഏറ്റുമാനൂരിൽ ടി.ടി.സിയ്ക്കു പഠിക്കുന്ന മകളെ കാണുന്നതിനായി വീട്ടിൽ നിന്നും വരികയായിരുന്നു ഇദ്ദേഹം. സ്‌കൂട്ടറിൽ ഏറ്റുമാനൂരിലേയ്ക്ക് വരുന്നതിനിടെ കടുത്തുരുത്തി സെൻട്രൽ ജംഗ്ഷനിൽ വച്ച് പിന്നാലെ എത്തിയ ലോറി ഇദ്ദേഹത്തിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇദ്ദേഹം റോഡിൽ തെറിച്ചു വീണു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അപകട സ്ഥലത്ത് നിർത്താതെ പോയ ലോറി പൊലീസ് പിൻതുടർന്ന് പിടികൂടി. സംഭവത്തിൽ കടുത്തുരുത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.
മരിച്ച ബനാസറിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഖബറടക്കം നാളെ ഉച്ചയ്ക്ക് കരീപ്പാടം മുസ്ലീം ജമാ അത്തിൽ.

Third Eye News Live
0