ബൈക്ക് പെട്ടന്ന് ബ്രേക്കിട്ടു; അമ്മയുടെ കയ്യില്‍ നിന്നും തെറിച്ചുവീണ അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Spread the love

ആലപ്പുഴ: ബൈക്കില്‍ സഞ്ചരിക്കവെ അമ്മയുടെ കയ്യില്‍ നിന്നും തെറിച്ചു വീണ അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.

പൂവത്തില്‍ മുഹമ്മദ് റഫീഖിന്റെ മകന്‍ മുഹമ്മദ് ഇഷാന്‍ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മണ്ണഞ്ചേരി ജങ്ഷന് സമീപത്തായിരുന്നു അപകടം.

കാവുങ്കലിലെ ആശുപത്രിയില്‍ ഡോക്ടറെ കാണിച്ച ശേഷം കുഞ്ഞുമായി മടങ്ങുമ്പോഴായിരുന്നു അപകടം. ഭര്‍തൃപിതാവ് ഷാജിയാണ് ബൈക്ക് ഓടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടറോഡില്‍ നിന്നു വന്ന ഇലക്‌ട്രിക്ക് സ്‌കൂട്ടറാണ് ഇടിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് മറിയുകയും നസിയയുടെ കൈയിലിരുന്ന കുഞ്ഞ് തെറിച്ചു വീഴുകയുമായിരുന്നു. ഷാജിക്കും നസിയക്കും നിസാര പരിക്കേറ്റു.

ഗുരുതരമായി പരുക്കേറ്റ ഇഷാനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ലാ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു.