ഗൃഹപ്രവേശച്ചടങ്ങിന് ക്ഷണിക്കാന്‍ പോയ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു; ചാറ്റല്‍ മഴയെ തുടര്‍ന്ന് ബൈക്ക് മൈല്‍കുറ്റിയില്‍ ഇടിച്ച് സിബിൻ ഓടയിലേക്ക് തലയിടിച്ച് വീഴുകയുമായിരുന്നു; അരമണിക്കൂറോളം അപകടസ്ഥലത്ത് കിടന്ന് രക്തം വാർന്നാണ് മരണം സംഭവിച്ചത്

Spread the love

തിരുവനന്തപുരം: വീടിന്റെ ഗൃഹപ്രവേശച്ചടങ്ങിന് ക്ഷണിക്കാന്‍ പോയ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു. നഗരൂര്‍ ചെമ്മരത്തുമുക്ക് രാലൂര്‍ക്കാവ് പുതുശേരി വിളാകത്ത് വീട്ടില്‍ എം സ്വാമിദാസിന്റെയും ജി എസ് രാജേശ്വരിയുടെയും മകന്‍ എസ് ആര്‍ സിബിനാണ് (25) മരിച്ചത്.

രാലൂര്‍ക്കാവില്‍ പണികഴിപ്പിച്ച് കൊണ്ടിരുന്ന പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങുകള്‍ക്കായി വിദേശത്തായിരുന്ന സിബിൻ നാട്ടില്‍ എത്തിയതായിരുന്നു.

തിങ്കളാഴ്ച്ച രാത്രിയാണ് കിളിമാനൂര്‍ ആലംകോട് റോഡില്‍ ചൂട്ടയില്‍ മുസ്ലീം പള്ളിക്ക് സമീപത്താണ് അപകടം സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗൃഹപ്രവേശനത്തിന് ബന്ധുക്കളെ ക്ഷണിക്കാന്‍ പോയ സിബിൻ തിരികെ മടങ്ങുമ്പോള്‍ ബൈക്ക് ചാറ്റല്‍ മഴയെ തുടര്‍ന്ന് റോഡില്‍ നിന്ന് തെന്നിമാറി മൈല്‍കുറ്റിയില്‍ ഇടിച്ച് ഓടയിലേക്ക് തലയിടിച്ച് വീഴുകയുമായിരുന്നു.

അരമണിക്കൂറോളം കഴിഞ്ഞാണ് അപകട വിവരമറിഞ്ഞ് സിബിന്റെ സുഹൃത്തുക്കളും ബന്ധുക്കളും സ്ഥലത്തെത്തിയത്. അപ്പോഴേക്കും സിബിന്‍ മരിച്ചിരുന്നു. സിബിന്‍ പുതിയതായി നിര്‍മ്മിച്ച വീട്ടില്‍ തന്നെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. എസ് ആര്‍ സിജിനാണ് സഹോദരന്‍