ബൈക്കിൽ പോകവേ അമ്മയുടെ കൈയിൽ നിന്നു വീണു; പിഞ്ചു കു‍‌ഞ്ഞിന് ദാരുണാന്ത്യം ; അപകട കാരണം അലക്ഷ്യമായി വെട്ടിച്ച വാഹനത്തിൽ ഇടിക്കാതിരിക്കാൻ സഞ്ചരിച്ച ബൈക്ക് ബ്രേക്ക് ചെയ്തത്

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: ബൈക്കിനു പിന്നിൽ സഞ്ചരിച്ച അമ്മയുടെ കൈയിൽ നിന്നു വീണ് എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പൂവത്തിൽ അസ്‍ലാമിന്റെ മകൻ മുഹമ്മദ് ആണ് മരിച്ചത്. ഭർതൃ പിതാവിനൊപ്പമാണ് യുവതി കുഞ്ഞുമായി ബൈക്കിനു പിറകിൽ ഇരുന്നു യാത്ര ചെയ്തത്.

റോഡ‍ിനു കുറുകെ അലക്ഷ്യമായി വെട്ടിച്ച വാഹനത്തിൽ ഇടിക്കാതിരിക്കാൻ ഇവർ സഞ്ചരിച്ച ബൈക്ക് ബ്രേക്ക് ചെയ്തതാണ് അപകട കാരണം. ഇന്ന് വൈകീട്ട് മണ്ണഞ്ചേരിയിലാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group