അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ബസിലിടിച്ചു; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം ; രണ്ടുപേർക്ക് പരിക്ക്
സ്വന്തം ലേഖകൻ
തൃശ്ശൂർ: ബൈക്ക് ഇടിച്ച് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ബസിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. വാടാനപ്പള്ളി ചിലങ്ക പടിഞ്ഞാറ് അണ്ടാറത്തറ സലീം (36) ആണ് മരിച്ചത്. ബൈക്ക് യാത്രികർക്ക് പരുക്കേറ്റു.
തൃപ്രയാർ – തൃശ്ശൂർ റൂട്ടിൽ ഓടുന്ന കാർലോസ് എന്ന ബസിലിടിച്ചാണ് അപകടമുണ്ടായത്. അമിത വേഗത്തിലെത്തിയ ബൈക്കാണ് അപകടത്തിന് കാരണെമായതെന്ന് നാട്ടുകാർ ആരോപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബൈക്ക് ഒരു കാറിനെ മറികടക്കുന്നതിനിടെ എതിരെ വന്നിരുന്ന ബസിൽ ഇടിക്കാതിരിക്കാൻ വെട്ടിക്കുകയും തുടർന്ന് മുന്നിൽ പോവുകയായിരുന്ന ഓട്ടോയിൽ ചെന്നിടിക്കുകയും ചെയ്തു. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ബസിൽ ഇടിച്ച് അപകടമുണ്ടാവുകയായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു.
ഗുരുതരമായി പരുക്കേറ്റ ഓട്ടോ ഡ്രൈവറെ ഉടൻ തന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരുക്കേറ്റ ബൈക്ക് യാത്രക്കാരായ യുവതിയേയും യുവാവിനെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.