video
play-sharp-fill
അപകടം ഗേറ്റും കടന്നുവന്നു ; ഡ്രൈവറില്ലാതെ റോഡിന് കുറുകെ ഓടിയ ബൈക്ക് ഓഫീസിന്റെ വരാന്തയിൽ നിന്നയാളെ ഇടിച്ചു തെറിപ്പിച്ചു

അപകടം ഗേറ്റും കടന്നുവന്നു ; ഡ്രൈവറില്ലാതെ റോഡിന് കുറുകെ ഓടിയ ബൈക്ക് ഓഫീസിന്റെ വരാന്തയിൽ നിന്നയാളെ ഇടിച്ചു തെറിപ്പിച്ചു

സ്വന്തം ലേഖകൻ

അങ്കമാലി: അവിശ്വസനീയമായ ഒരു ബൈക്കപകടം. കോയമ്പത്തൂരിൽ നിന്ന് എറണാകുളത്തേക്കു പോയ ഫാർമസ്യൂട്ടിക്കൽ കമ്പനി ജീവനക്കാരനായ വാൽപാറൈ മുക്കോട്ടുകുടി ദിനേഷ്‌കുമാർ(29) ടെൽക് റെയിൽവെ മേൽപാലത്തിനു സമീപത്തുവച്ച് ബ്രേക്ക് തകരാറിലായതിനെ തുടർന്ന് ബൈക്കിൽ നിന്നും തെറിച്ചുവീഴുകയും ഡ്രൈവറില്ലാതെ റോഡിനു കുറുകെ ഓടിയ ബൈക്ക് ഗേറ്റ് കടന്നെത്തി സെക്യൂരിറ്റി ഓഫിസിന്റെ വരാന്തയിൽ നിന്ന ജീവനക്കാരൻ
സുരേന്ദ്രൻനായരെ(50) ഇടിച്ചു വീഴ്ത്തി.

ആർക്കും വിശ്വസിക്കാൻ കഴിയാത്ത അപകടമായിരുന്നു സംഭവിച്ചത്.പാലത്തിൽ വച്ച് തകരാറിലായ ബൈക്ക് ഏറെ നേരം കാത്തുനിന്നാൽ മാത്രം കുറുകെ കടക്കാനാകുന്ന തിരക്കേറിയ ദേശീയപാതയുടെ രണ്ടുവരി റോഡുകളും അനായാസം കടന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാത്രക്കാരൻ ഇരുന്ന് ഓടിച്ചു കയറ്റിയാൽ പോലും ടെൽക്കിന്റെ ചെറുഗേറ്റ് കടന്ന് സെക്യൂരിറ്റി ഓഫിസിന്റെ വരാന്തയിലേക്കു കയറ്റാൻ കഴിയില്ല. അങ്ങനെയിരിക്കെയാണ് ഭക്ഷണം കഴിക്കാനായി സെക്യൂരിറ്റി ഓഫിസിൽ നിന്ന് പുറത്തിറങ്ങി സുഹൃത്തിനെ നോക്കാനായി തിരിഞ്ഞ സുരേന്ദ്രനെ പോസ്റ്റ് കടന്നു വരാന്തയിലേക്കു കയറിയ ബൈക്ക് പിന്നിലിടിച്ചത്.

മാത്രമല്ല ബൈക്ക് അദ്ദേഹത്തിന്റെ ദേഹത്തു തന്നെ വീഴുകയും ചെയ്തു. ഉടനെ ആശുപത്രിയിലെത്തിച്ച അദ്ദേഹം പ്രഥമശുശ്രൂഷയ്ക്കു ശേഷം ആശുപത്രി വിട്ടു. എന്നാൽ ബൈക്കിൽ നിന്ന് തെറിച്ചു വീണ ദിനേഷ്‌കുമാർ മേൽപാലത്തിന്റെ കൈവരിയിൽ തൂങ്ങിക്കിടന്നു.

ഉടനെ അദ്ദേഹത്തെ ഫയർഫോഴ്സ് സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാരിയെല്ലുകൾക്കു പൊട്ടലുള്ള ദിനേഷ്‌കുമാറിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.

Tags :