video
play-sharp-fill

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ആർപ്പൂക്കര വില്ലൂന്നിയിൽ മീൻകച്ചവടക്കാരൻ മരിച്ചു

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ആർപ്പൂക്കര വില്ലൂന്നിയിൽ മീൻകച്ചവടക്കാരൻ മരിച്ചു

Spread the love

സ്വന്തം ലേഖകൻ

വില്ലൂന്നി: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ആർപ്പൂക്കര വില്ലൂന്നിയിൽ മീൻകച്ചവടക്കാരൻ മരിച്ചു. ആർപ്പൂക്കര വില്ലൂന്നി തൊണ്ണംകുഴിയിൽ ഇടച്ചത്രയിൽ വർഗീസ് (ഇടച്ചത്ര വക്കൻ – 52)ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. വില്ലൂന്നിയിലെ മീൻ വിൽപ്പനക്കാരനായിരുന്നു വർഗീസ്. സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ എതിർദിശയിൽ നിന്നും എത്തിയ ബൈക്കും വർഗീസിന്റെ സ്‌കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ച് വീണ വർഗീസ് അബോധാവസ്ഥയിലായി. തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് പരിക്കേറ്റ വർഗീസിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

എ്ന്നാൽ, ഉച്ചയോടെ മെഡിക്കൽ കോളേജിൽ വ്ച്ച് വർഗീസ് മരിക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി.