സൂചനാ ബോർഡില്ലാത്ത ഹമ്പിൽ കയറിയ ബൈക്ക് മറിഞ്ഞ് അപകടം ; പരിക്കേറ്റ യുവതി മരിച്ചു
സ്വന്തം ലേഖകൻ
തൃശൂർ: സൂചനാ ബോർഡില്ലാത്ത ഹമ്പിൽ കയറിയ ബൈക്ക് മറിഞ്ഞ് അപകടം. പരിക്കേറ്റ യുവതി മരിച്ചു. ചൊവ്വാഴ്ച രാവിലെ തൃക്കൂരിലായിരുന്നു അപകടം ഉണ്ടായത്. കല്ലൂർ പാലയ്ക്കാപ്പറമ്പ് കണിയാമാക്കൽ ദിലീഷിന്റെ ഭാര്യ കാവ്യ (26) ആണ് മരിച്ചത്.
കാവ്യയുടെ ഭർത്താവ് ദിലീഷിനും രണ്ട് വയസുകാരിയായ മകൾ അവനിയ്ക്കും നിസാര പരിക്ക്.അവനിയുടെ രണ്ടാം പിറന്നാളായിരുന്നു ചൊവ്വാഴ്ച. മകളെ ഡോക്ടറെ കാണിക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് അപകടം. തൃശൂർ ഐ വിഷൻ കണ്ണാശുപത്രിയിലെ നഴ്‌സാണ് കാവ്യ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :