നിയന്ത്രണം വിട്ട ബൈക്ക് അർധരാത്രിയിൽ പോസ്റ്റിലിടിച്ചു: ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ നാട്ടുകാർ കണ്ടെത്തിയത് ഓടയിൽ നിന്ന്; രണ്ടു പേർ അബോധാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ; അപകടം തിരുവാതുക്കലിൽ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: നിയന്ത്രണം വിട്ട ബൈക്ക് അർധരാത്രിയിൽ പോസ്റ്റിലിടിച്ച് മൂന്നു പേർക്ക് ഗുരുതര പരിക്ക്. പരിക്കേറ്റ യാത്രക്കാരെ നാട്ടുകാർ കണ്ടെത്തിയത് സമീപത്തെ റോഡരികിലെ ഓടയിൽ നിന്ന്. രണ്ടു പേർ അതീവ ഗുരുതരമായി അബോധാവസ്ഥയിൽ കഴിയുകയാണ്.  കാരാപ്പുഴ പ്ളാമ്പറമ്പിൽ സത്യപാലൻ (46) , മകൻ മനു (19) , മകന്റെ സുഹൃത്ത് മനു (18) എന്നിവർക്കാണ് പരിക്കേറ്റത്. മകൻ മനുവിന്റെ പരിക്ക് ഗുരുതരമാണെന്നാണ് സൂചന.


ചൊവ്വാഴ്ച അർധരാത്രി ഏഴരയോടെ പാറേച്ചാൽ ബൈപ്പാസ് വന്ന് ചേരുന്ന തിരുവാതുക്കൽ ജംഗ്ഷനിൽ എസ്എൻഡിപിയ്ക്ക് സമീപമായിരുന്നു അപകടം. പാറേച്ചാൽ ബൈപ്പാസ് റോഡിൽ നിന്നും തിരുവാതുക്കൽ ഭാഗത്തേയ്ക്ക് വരികയായിരുന്ന ബൈക്ക് നിയന്ത്രണ വിട്ട് ഇരുമ്പ് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിലുണ്ടായിരുന്ന മൂന്നു യാത്രക്കാരും തെറിച്ച് സമീപത്തെ ഓടയിൽ വീണു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് മൂന്നു പേരെയും ഓടയിൽ നിന്നും വലിച്ച് പുറത്തെടുത്തു. തുടർന്ന് ഇതുവഴി എത്തിയ വാഹനം തടഞ്ഞു നിർത്തി മൂന്നു പേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പരിക്കേറ്റത് സത്യപാലനാണെന്ന് കണ്ടെത്തിയത്. സത്യപാലന്റെ ഭാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയിട്ടുണ്ട്.
ഇവർ സഞ്ചരിച്ചിരുന്നത് യൂണിക്കോൺ ബൈക്കിലാണ്. ബൈക്ക് പൂർണമായും തകർന്ന നിലയിൽ തിരുവാതുക്കൽ ജംഗ്ഷനിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവ സ്ഥലത്ത് കൺട്രോൾ റൂം പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group