
നിയന്ത്രണം വിട്ട ബൈക്ക് റോഡിൽ മറിഞ്ഞു: റോഡിൽ തലയിടിച്ച് വീണ യുവാവിന് ദാരുണാന്ത്യം; അപകടം കാഞ്ഞിരപ്പള്ളി കപ്പാട്
സ്വന്തം ലേഖകൻ
കപ്പാട്: നിയന്ത്രണം വിട്ടു മറിഞ്ഞ ബൈക്ക് ഓടിച്ച യുവാവ് റോഡിൽ തലയിടിച്ച് വീണ് തൽക്ഷണം മരിച്ചു. പാലാ തിടനാട് വടക്കേക്കര രാജുവിന്റെ മകൻ സോണി (23) ആണ് മരിച്ചത്. സോണിയ്‌ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് വടക്കേഓലിക്കൽ അരുണിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രി 9.10-നു കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റോഡിൽ കപ്പാട് കവലയ്ക്ക് സമീപമായിരുന്നു അപകടം. നിയന്ത്രണംവീട്ട് ബൈക്ക് തെന്നി റോഡിൽ മറിഞ്ഞായിരുന്നു അപകടം. റോഡിൽ തലയിടിച്ച് വീണാണ് സോണിയുടെ മരണം സംഭവിച്ചതെന്നാണ് നാട്ടുകാർ നൽകുന്ന സൂചന.
പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സാരമായി പരിക്കേറ്റ ആരുണിനെ വിദഗ്ധ ചികിത്സയ്ക്കായാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Third Eye News Live
0