play-sharp-fill
ഏറ്റുമാനൂരിൽ ബൈക്ക് ഇടിച്ച് മരിച്ച യുവാവിന് നാടിന്റെ അന്ത്യാഞ്ജലി; കണ്ണീരോടെ നാട്ടുകാരും സുഹൃത്തുക്കളും

ഏറ്റുമാനൂരിൽ ബൈക്ക് ഇടിച്ച് മരിച്ച യുവാവിന് നാടിന്റെ അന്ത്യാഞ്ജലി; കണ്ണീരോടെ നാട്ടുകാരും സുഹൃത്തുക്കളും

സ്വന്തം ലേഖകൻ

ഏറ്റൂമാനൂർ: നൂറ്റിയൊന്ന് കവലയിൽ നിയന്ത്രണം വിട്ട ഇരുചക്രവാഹനങ്ങൾ കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.രണ്ട് പേരുടെ നില ഗുരുതരം.
കുമാരനല്ലൂർ കണിയാറ്റ് കിഴക്കേകുറ്റ് വീട്ടിൽ ഗോപികൃഷ്ണ (23)നാണ് മരിച്ചത്.അപകടത്തിൽ പരിക്കേറ്റ ഷിജാസ് ഷംസ്, ഫിഫിൻ എന്നിവരെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽപ്രവേശിപ്പിച്ചു.
എറ്റുമാനൂർ-കോട്ടയം എം.സി റോഡിൽ നൂറ്റിയൊന്ന് കവലയ്ക്ക് സമീപം ഞായറാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം.
കോട്ടയം ഭാഗത്ത് നിന്നും വരുകയായിരുന്ന സ്‌കൂട്ടർ പാറോലിക്കൽ ജംഗ്ഷനിൽ നിന്നും ഓൾഡ് എം സി റോഡിലേക്ക് കയറുന്നതിതിനിടയിലായിരുന്നു അപകടം. സ്‌കൂട്ടർ റോഡിലേയ്ക്ക് പ്രവേശിക്കവേ ഇതെ ദിശയിൽ നിന്നും വന്ന ഗോപികൃഷ്ണനും സുഹ്യത്തായ കോട്ടയം അൽഫോൻസാ ഭവനിൽ ഫിഫിൻ (26) നും സഞ്ചരിച്ചിരുന്ന ബൈക്ക് സ്‌കുട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇവരുടെ ബൈക്ക് നിയന്ത്രണം വിട്ട് ഏറ്റുമാനൂർ ഭാഗത്ത് നിന്നും വന്ന ഇന്നോവ കാറിൽ ചെന്ന് ഇടിക്കുകയായിരുന്നു.
തെറിച്ച് വീണ മൂവരെയും നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗോപികൃഷ്ണന്റെ ജീവൻ രക്ഷിക്കാനായില്ല.ഏറ്റുമാനൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
ഗോപികൃഷ്ണന്റെമൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റി. തിങ്കളാഴ്ച ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. വിദ്യാഭ്യാസ വകുപ്പ് റിട്ട: ഉദ്യോഗസ്ഥനായ പി.ബാലചന്ദ്രൻ നായരാണ് ഗോപികൃഷ്ണന്റെ പിതാവ്.കോട്ടയം കാരാപ്പുഴ എൽ.പി സ്‌കൂൾ പ്രധാന അധ്യാപികയായ പി.സുശില മാതാവാണ്.വിഷ്ണു ബി നായർ, ജയകൃഷ്ണൻ ബി നായർ എന്നീവരാണ് സഹോദരങ്ങൾ.സംസ്‌കാരം പിന്നിട്.