കിളിരൂരിൽ ബൈക്കിടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചു: അപകടം വ്യാഴാഴ്ച രാത്രിയിൽ; ഇടിച്ചത് യമഹ ബൈക്ക്
സ്വന്തം ലേഖകൻ
കോട്ടയം: കിളിരൂരിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. കിളിരൂർ കാഞ്ഞിരം കോതാടി മോഹനൻ (60) ആണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് മോഹനൻ മരിച്ചത്.
വ്യാഴാഴ്ച രാത്രി ഒന്നരയോടെ കാഞ്ഞിരം -കിളിരൂർ റോഡിൽ കിളിരൂർ കുന്നിന്മേൽ ക്ഷേത്രത്തിനു സമീപത്തെ റോഡിലായിരുന്നു സംഭവം. ക്ഷേത്രത്തിനു സമീപത്തെ കടയിൽ നിന്നും സാധനങ്ങളും വാങ്ങി പുറത്തേയ്ക്ക് ഇറങ്ങിവരികയായിരുന്നു മോഹനൻ. ഈ സമയം എതിർദിശയിൽ നിന്നും എത്തിയ യമഹ ബൈക്ക് മോഹനനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അബോധാവസ്ഥയിൽ റോഡിൽ വീണ മോഹനനെ നാട്ടുകാർ ചേർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. രാത്രി ഒന്നരയോടെ മരണം സംഭവിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
Third Eye News Live
0