
പാലക്കാട്: വാണിയംകുളത്ത് സീബ്രാലൈനിലൂടെ റോഡ‍് മുറിച്ചുകടന്ന വിദ്യാർഥിനികളെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു.
മൂന്ന് പെണ്‍കുട്ടികളെയാണ് വാഹനം ഇടിച്ചിട്ടത്.
വാണിയംകുളം ടിആർകെ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനികളായ അനയ കൃഷ്ണ,അശ്വനന്ദ, നിവേദിത എന്നിവർക്കാണ് അപകടത്തില്‍ പരിക്കേറ്റത്. മൂന്നുപേരെയും സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം 4:45 ഓടെയായിരുന്നു അപകടം. അപകടശേഷം അബോധാവസ്ഥയിലായിരുന്ന വിദ്യാർഥികളെ സമീപവാസികളും നാട്ടുകാരും ചേർന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിന് ശേഷം നിർത്താതെ പോയ ബൈക്ക് കണ്ടെത്താനായി സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.



