video
play-sharp-fill

ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ അപകടം ; വയോധികന് ദാരുണാന്ത്യം

ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ അപകടം ; വയോധികന് ദാരുണാന്ത്യം

Spread the love

തിരുവനന്തപുരം : കഴക്കൂട്ടത്ത് ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. ദേശീയപാതയില്‍ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയ്ക്ക് താഴെയുള്ള റോഡില്‍ എതിർദിശയില്‍ വന്ന സ്കൂട്ടറും ബുള്ളറ്റ് ബൈക്കുമാണ് കൂട്ടിയിടിച്ചത്.

സ്കൂട്ടറില്‍ സഞ്ചരിച്ച കുളത്തൂർ അരശുംമൂട് സ്വദേശി പ്രസാദ് ചന്ദ്രൻ നായർ (73) ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഇദ്ദേഹം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രസാദ് ചന്ദ്രനെ പൊലീസെത്തിയാണ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.

ഇന്നലെ രാത്രി പത്തുമണിയോടെ ടെക്നോപാർക്കിന് സമീപത്തായിരുന്നു അപകടം. വണ്‍വേ ആയ റോഡിലാണ് എതിര്‍ദിശകളിലെത്തിയ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചത്. ബുള്ളറ്റില്‍ സഞ്ചരിച്ചയാള്‍ക്കും പരിക്കുണ്ട്. കഴക്കൂട്ടം പൊലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group