ഉത്സവത്തിന് പോയ യുവാവിനെ 22 മണിക്കൂറിന് ശേഷം കണ്ടെത്തിയത് ബെക്ക് അപകടത്തില്‍ കുഴിയില്‍ മരിച്ച നിലയില്‍
സ്വന്തം ലേഖിക
പൊയിനാച്ചി: ബെക്ക് അപകടത്തില്‍പെട്ട യുവാവിനെ കണ്ടെത്തിയത് 22 മണിക്കൂറുകൾക്ക് ശേഷം കുഴിയില്‍ മരിച്ച നിലയില്‍. മുള്ളേരിയ പെരിയഡുക്കയിലെ കെ വിജേഷിനെയാണ് കഴിഞ്ഞ ദിവസം മണിക്കൂറുകള്‍ നീണ്ട തിരിച്ചലിന് ശേഷം മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുപത് വയസായിരുന്നു.
കാഞ്ഞാങ്ങാട് ഫോട്ടോഗ്രാഫി വിദ്യാര്‍ത്ഥിയായിരുന്നു. ചട്ടഞ്ചാല്‍ കളനാട് റോഡിലെ കുളിക്കുന്നിലാണ് സംഭവം നടന്നത്. തൃക്കണ്ണാട്ട് ആറാട്ട് ഉത്സവത്തിന് പോയി ഞായറാഴ്ച അര്‍ധരാത്രി വിജേഷും കൂട്ടുകാരും വേറെ വേറെ ബൈക്കുകളിലാണ് മടങ്ങിയത്. കൂട്ടുകാര്‍ വീട്ടിലെത്തി വിജേഷിനെ വിളിച്ച് നോക്കിയപ്പോള്‍ ഫോണ്‍ അടിക്കുന്നുണ്ടെങ്കിലും എടുത്തില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിങ്കളാഴ്ച രാവിലെ വരെ വിവരം ഒന്നും ഇല്ലാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആദൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പിന്നീട് പൊലീസ് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ വിജേഷ് ഉപയോഗിച്ച ഫോണിന്‍റെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ പെരുന്പള പരിധിയിലാണെന്ന് കണ്ടു.
തുടര്‍ന്ന് നാട്ടുകാരും പൊലീസും ഈ മേഖലയില്‍ വ്യാപകമായ തിരച്ചില്‍ നടത്തി. പകല്‍ മുഴുവന്‍ തിരഞ്ഞെങ്കിലും കാര്യമായ സൂചനകള്‍ ഒന്നും ലഭിച്ചില്ല. രാത്രിയോടെ മൊബൈല്‍ ലോക്കേഷന്‍ കുളികുന്നില്‍ കാണിച്ചു.
ഇവിടെ കോളിയടുക്കം ഭാഗത്തേക്കുള്ള റോഡിലെ കുഴിയില്‍ മാസങ്ങള്‍ക്ക് മുന്‍പ് ഒരു കാര്‍ കുഴിയില്‍ വീണിരുന്നു. ഇതിന്‍റെ സൂചന നാട്ടുകാരില്‍ നിന്നും ലഭിച്ച പൊലീസ് തിരച്ചില്‍ നടത്തുകയും തിങ്കളാഴ്ച രാത്രി 11 മണിയോടെ മൃതദേഹം കുഴിയില്‍ കണ്ടെത്തി.
ചട്ടഞ്ചാല്‍ ഭാഗത്തേക്ക് വന്ന ബൈക്ക് നിയന്ത്രണം വിട്ട് മരത്തില്‍ തട്ടി കുഴിയിലേക്ക് വീഴുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സമീപത്തെ സിസിടിവിയില്‍ അപകട ദൃശ്യങ്ങള്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. മറ്റ് ദുരൂഹതകള്‍ ഒന്നുമില്ലെന്ന് മേല്‍പ്പറന്പ് പൊലീസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.