video

00:00

പാലക്കാട് നഗരത്തില്‍ സ്കൂട്ടര്‍ യാത്രികന്റെ അഭ്യാസ പ്രകടനം; ഇരുചക്രവാഹന യാത്രികയെ ഇടിച്ചിട്ടു; യുവാവിനെതിരെ കേസ്

പാലക്കാട് നഗരത്തില്‍ സ്കൂട്ടര്‍ യാത്രികന്റെ അഭ്യാസ പ്രകടനം; ഇരുചക്രവാഹന യാത്രികയെ ഇടിച്ചിട്ടു; യുവാവിനെതിരെ കേസ്

Spread the love

സ്വന്തം ലേഖിക

പാലക്കാട്: പാലക്കാട് നഗരത്തില്‍ സ്കൂട്ടര്‍ യാത്രികൻ്റെ അഭ്യാസ പ്രകടനത്തിൽ ഇരുചക്രവാഹന യാത്രികയ്ക്ക് പരിക്ക്

അലക്ഷ്യമായി വാഹനങ്ങള്‍ മറികടന്ന പരുത്തുപ്പുള്ളി സ്വദേശി ആദര്‍ശ് ഇരുചക്രവാഹന യാത്രികയെ ഇടിച്ചിട്ടു. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് നഗരത്തിലെ എസ്.ബി.ഐ ജംഗ്ഷനില്‍ വച്ചാണ് ആദര്‍ശ് യുവതിയെ ഇടിച്ചിട്ടത്. പിന്നില്‍ മറ്റ് വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ യുവതി വലിയ അപകടമുണ്ടാകാതെ രക്ഷപെട്ടു.

സ്കൂട്ടര്‍ യാത്രികയെ ഇടിച്ചിട്ടെന്ന് മനസിലായിട്ടും ഇയാള്‍ വാഹനം നിര്‍ത്തിയില്ല. അപകടകരമായി യുവാവ് വാഹനം ഓടിക്കുന്നത് കണ്ട ഒരു കാര്‍ യാത്രികനാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് അപകടമുണ്ടാക്കിയ യുവാവിനെ തേടി ട്രാഫിക് പൊലീസ് ഇറങ്ങിയത്.
പിന്നാലെ ആദര്‍ശിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി.

അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തു. ആദര്‍ശിന്റെ ലൈസന്‍സ് സസ്പൻ്റ് ചെയ്യുന്നതിന് മോട്ടോര്‍ വാഹന വകുപ്പിനോട് ആവശ്യപ്പെടുമെന്നും ട്രാഫിക് പൊലീസ് അറിയിച്ചു.