ഗൾഫിൽ നിന്ന് വന്നതിന്റെ രണ്ടാം ദിവസം അതിദാരുണമായ അപകടം: ബൈക്കിന്റെ പിൻചക്രത്തിൽ മുണ്ട് കുരുങ്ങി റോഡിൽ തലയിടിച്ച് വീണ് യുവാവ് മരിച്ചു

ഗൾഫിൽ നിന്ന് വന്നതിന്റെ രണ്ടാം ദിവസം അതിദാരുണമായ അപകടം: ബൈക്കിന്റെ പിൻചക്രത്തിൽ മുണ്ട് കുരുങ്ങി റോഡിൽ തലയിടിച്ച് വീണ് യുവാവ് മരിച്ചു

സ്വന്തം ലേഖകൻ

ചെറുതുരുത്തി: ഗൾഫിൽ നിന്ന് വന്നതിന്റെ പിറ്റേ ദിവസം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ പിൻചക്രത്തിൽ മുണ്ട് കുരുങ്ങി റോഡിൽ തലയിടിച്ച് വീണ് യുവാവിന് ദാരുണാന്ത്യം. ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന മുള്ളൂർക്കര എടലംകുന്ന് അപ്പണത്ത് സുജിത്ത് (28) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന മുള്ളൂർക്കര എസ്എൻ നഗർ കോതേത്ത്പറമ്ബിൽ കൃഷ്ണകുമാറിനെ(25) ഗുരുതരമായ പരിക്കുകളോടെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുള്ളൂർക്കര ആറ്റൂർ ബൈപാസ് റോഡിൽ ശനിയാഴ്ച രാത്രിയാണ് അപകടം. ഷൊർണൂരിൽ നിന്നും മുള്ളൂർക്കര വീട്ടിലേക്കുള്ള യാത്രയിലായിരുന്നു അപകടം. തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റ സുജിത്ത് ബാബു സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. രണ്ടുദിവസം മുൻപാണു സുജിത്ത് ഗൾഫിൽ നിന്നുമെത്തിയത്. ഖത്തറിലാണ് ഇയാൾ ജോലി ചെയ്യുന്നത്. സംഭവ സ്ഥലത്തുവെച്ചുതന്നെ സുജിത്ത് മരിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group