video
play-sharp-fill
മന്ത്രി മണിയുടെ വാഹന വ്യൂഹം പാഞ്ഞെത്തി: യുവാവ് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു

മന്ത്രി മണിയുടെ വാഹന വ്യൂഹം പാഞ്ഞെത്തി: യുവാവ് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു

സ്വന്തം ലേഖകൻ

അടിമാലി: മന്ത്രി എം.എം മണിയുടെ വാഹന വ്യൂഹം കണ്ട് ഭയന്ന യുവാവ് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു. വാഹന വ്യൂഹത്തിലെ പൊലീസ് വാഹനങ്ങൾ കണ്ട് ഭയന്നാണ് യുവാവ് ബൈക്ക് ഉപേക്ഷിച്ചതെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം ഇടുക്കി കല്ലാറിന് സമീപമായിരുന്നു സംഭവം. ഇവിടെ ഒന്ന് രണ്ട് പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിനായാണ് മന്ത്രി എം.എം മണി എത്തിയത്. ഒരു വശത്തു നിന്നും ഹോൺ മുഴക്കി ലൈറ്റിട്ട് പാഞ്ഞെത്തിയ വാഹന വ്യൂഹം കണ്ട് യുവാവ് ഭയന്ന് ബൈക്ക് റോഡരികിൽ ഉപേക്ഷിച്ച ശേഷം സമീപത്തെ പുരയിടത്തിലേയ്ക്ക് ഓടി രക്ഷപെടുന്നത് പ്രദേശത്തെ നാട്ടുകാർ കണ്ടിരുന്നു. തുടർന്ന് ഇവർ വിവരം പൊലീസിന് കൈമാറുകയും ചെയ്തു. പൊലീസ് എത്തി വാഹനം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കുമളി – മൂന്നാർ സംസ്ഥാന പാതയിലൂടെയാണ് ബൈക്ക് എത്തിയത്.ഇതേ തുടർന്ന് ഈ പ്രദേശങ്ങളിലെ പൊലീസ് സ്റ്റേഷനുകളിൽ പൊലീസ് സംഘം നിർദേശം നൽകിയിട്ടുണ്ട്. പ്രദേശത്ത് രണ്ടു ദിവസം കിടന്ന ശേഷമാണ് ബൈക്ക് പൊലീസിന് കൈമാറിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.