‘ഇന്ത്യന്‍ കത്തോലിക്കാ വൈദികന്‍ ഫാ. ബിജുമേനോന്‍ ഇസ്ലാം മതം സ്വീകരിച്ചു…! വിദേശത്തുള്ള വാട്‌സാപ്പ് ഗ്രൂപ്പുകളിലടക്കം വ്യാജവാര്‍ത്ത പ്രചരിക്കുന്നു; ഏറ്റെടുത്ത് ട്രോളൻമാരും

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: വിദേശരാജ്യങ്ങളിലെ വാട്‌സാപ്പ് ഗ്രൂപ്പുകളിലടക്കം നടന്‍ ബിജുമേനോന്‍ ഇസ്ലാം മതം സ്വീകരിച്ചെന്ന തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നു.

ചെക്ക് റിപ്പബ്ലിക് അടക്കമുള്ള വിദേശരാജ്യങ്ങളിലെ വാട്‌സാപ്പ് ഗ്രൂപ്പുകളിലടക്കം വാര്‍ത്ത പ്രചരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബിജു മേനോന്റെ ‘റോമന്‍സ്’ ചിത്രത്തിലെ ക്രിസ്ത്യന്‍ വൈദികന്‍ കഥാപാത്രവും, ‘മരുഭൂമിയിലെ ആന’ എന്ന ചിത്രത്തിലെ അറബി വേഷവും ചേര്‍ത്താണ് വ്യാജ വാര്‍ത്ത പ്രചരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യന്‍ കത്തോലിക്കന്‍ വൈദികന്‍ ഫാ. ബിജു മേനോന്‍ ഇസ്ലാം മതം സ്വീകരിച്ചു എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ചിത്രത്തെ പ്രശംസിച്ചുള്ള സന്ദേശങ്ങളും വാട്‌സാപ്പ് ഗ്രൂപ്പില്‍ വരുന്നുണ്ട്.

ഇതിനോടകം തന്നെ ട്രോളന്‍മാരും സംഭവം ഏറ്റെടുത്തിട്ടുണ്ട്. ഇത് കണ്ട് അമ്പരക്കുന്ന ബിജു മേനോന്‍ എന്ന തരത്തിലാണ് ട്രോളുകള്‍ വൈറലാകുന്നത്.