play-sharp-fill
‘ഹൃദയശൂന്യ വിഡ്ഢികൂശ്മാണ്ഡ മൂര്‍ത്തി..!’ പ്രഭാകരസുതനേ ബിജുവേ..മറ്റുള്ളവരെ നിഗ്രഹിക്കാന്‍ തുനിയരുതെന്ന് അപേക്ഷ; കെഎസ്‌ആര്‍ടിസി ചീഫ് ഓഫീസിന് മുന്നില്‍ മാനേജിങ് ഡയറക്ടർ ബിജു പ്രഭാകറിനെതിരെ ഫ്ലക്സ്

‘ഹൃദയശൂന്യ വിഡ്ഢികൂശ്മാണ്ഡ മൂര്‍ത്തി..!’ പ്രഭാകരസുതനേ ബിജുവേ..മറ്റുള്ളവരെ നിഗ്രഹിക്കാന്‍ തുനിയരുതെന്ന് അപേക്ഷ; കെഎസ്‌ആര്‍ടിസി ചീഫ് ഓഫീസിന് മുന്നില്‍ മാനേജിങ് ഡയറക്ടർ ബിജു പ്രഭാകറിനെതിരെ ഫ്ലക്സ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ‘ഹൃദയശൂന്യ വിഡ്ഢികൂശ്മാണ്ഡ മൂര്‍ത്തി’. കെഎസ്‌ആര്‍ടിസി ചീഫ് ഓഫീസിന് മുമ്പില്‍ സി.ഐ.ടി.യു യൂണിയന്റെ പേരിൽ സമരമുഖത്ത് വച്ചിരിക്കുന്ന ഫ്ലക്സ് ചർച്ചയാകുന്നു. കെഎസ്‌ആര്‍ടിസി മാനേജിങ് ഡയറക്ടർ ബിജു പ്രഭാകറിനെതിരെയാണ് ഫ്ലക്സ്.

അങ്ങ് കക്കുന്നതില്‍ നിന്നും ഞങ്ങള്‍ക്ക് വേണ്ട മൂര്‍ത്തേ. അങ്ങ് നിര്‍ദ്ദേശിച്ച പ്രകാരം ഞങ്ങള്‍ സമര്‍പ്പിച്ച ജോലിയ്ക്കുള്ള കൂലി..അത് തരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രഭാകര സുതനേ.. ബിജുവേ അങ്ങയുടെ കിങ്കരന്മാര്‍ രക്തത്തിനായി ദാഹിക്കുന്നെന്നറിയാമെന്നും ഞങ്ങളുടെ രക്തത്തിനായി അവര്‍ വട്ടം ചുറ്റുന്നുകയാണെന്നും ഫ്ലെക്സിൽ കുറിച്ചിട്ടുണ്ട്.

ഫ്ലെക്സിലെ കുറിപ്പ് ഇങ്ങനെ..

ഹൃദയശൂന്യ വിഡ്ഢികൂശ്മാണ്ഡ മൂര്‍ത്തി, ഞങ്ങളെ കടാക്ഷിക്കണേ..60 ദിവസങ്ങളായി ഞങ്ങള്‍ പാപം ചെയ്തിട്ട്.. അങ്ങ് നിര്‍ദ്ദേശിച്ച പാപം..

കൂലി തരണേ… അങ്ങയെ എങ്ങനെ വാഴ്ത്തണമെന്നറിയില്ല.. അങ്ങയുടെ കീര്‍ത്തിയ്ക്കായി.ഞങ്ങള്‍.അടിയങ്ങള്‍.. ഭജിച്ചോളാമേ..

അങ്ങ് കക്കുന്നതില്‍ നിന്നും ഞങ്ങള്‍ക്ക് വേണ്ട മൂര്‍ത്തേ. അങ്ങ് നിര്‍ദ്ദേശിച്ച പ്രകാരം ഞങ്ങള്‍ സമര്‍പ്പിച്ച ജോലിയ്ക്കുള്ള കൂലി..അത് തരണം.

പ്രഭാകരസുതനേ.. ബിജുവേ. അങ്ങയുടെ കിങ്കരന്മാര്‍ രക്തത്തിനായി ദാഹിക്കുന്നെന്നറിയാമേ..അവര്‍ അതിനായ് വട്ടം ചുറ്റുന്നു..ഞങ്ങളുടെ രക്തത്തിനായി

പ്രഭോ.ഞങ്ങളില്‍ കുറച്ചുപേരെ വൈകിയാണെങ്കിലും അങ്ങ് അനുഗ്രഹിച്ചു.. മറ്റുള്ളവരെ നിഗ്രഹിക്കുവാന്‍ കൂശ്മാണ്ഡമേ..അങ്ങ് തുനിയരുതേ. അങ്ങയുടെ ഹൃദയശൂന്യ പ്രഭാവത്തില്‍ ഉദിച്ച ബുദ്ധി ഞങ്ങള്‍ തിരിച്ചറിയുന്നു.