ബിഷപ്പിന് എന്തിനാണ് പത്ത് കോടി..! പീഡനക്കേസിലെ പ്രതി ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായിയായ വൈദികന്റെ കയ്യിൽ നിന്നും പിടിച്ചെടുത്തത് പത്തു കോടി രൂപ: പണം സൂക്ഷിച്ചത് പീഡനക്കേസ് ഒതുക്കാനെന്ന് സംശയം

Spread the love

ക്രൈം ഡെസ്‌ക്

ജലന്ധർ: കന്യാസ്ത്രീയെ പീഡിപ്പിക്കുകയും, കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത് കേസിൽ കുടുങ്ങി റിമാൻഡിൽ കഴിഞ്ഞ ജലന്ധർ രൂപതയുടെ മുൻ അധ്യക്ഷൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായിയുടെ കയ്യിൽ നിന്നും പിടിച്ചെടുത്തത് പത്തു കോടി രൂപ. ഫ്രാങ്കോ കേസ് അട്ടിമറിക്കാൻ കേരളത്തിലേയ്ക്ക് എത്തിക്കാനുള്ള തുകയായിരുന്നു ഇതെന്നാണ് ലഭിക്കുന്ന പ്രാഥമിക സൂചന. കേസിൽ നിന്നും രക്ഷപെടുന്നതിനായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും സഭയും ഒരു പോലെ പരിശ്രമിക്കുമ്പോഴാണ് ഇപ്പോൾ ഊരാക്കുടുക്കായി സഭയുടെ പുതിയ നടപടി പുറത്ത് വന്നിരിക്കുന്നത്.
ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ സഹായി ഫാ ആന്റണി മാടശേരിയിൽ നിന്നുമാണ് പത്തു കോടി രൂപ കണ്ടെത്തിയിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പിന്റെ പേരിൽ വൈദികന്റെ അറസ്റ്റ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും രേഖപ്പെടുത്തിയിട്ടുണ്ട്. കണക്കിൽപ്പെടാത്ത പണം കൈവശം വച്ചതിനാണ് അറസ്റ്റ്. പഞ്ചാബിലെ പ്രതാപ് പുരയിലെ താമസസ്ഥലത്ത് നിന്നുമാണ് വൈദികനെ പിടികൂടിയത്. നിലവിൽ ഫാ ആന്റണി മാടശേരി ഫ്രാൻസിസ്‌കൻ മിഷനേറിയസ് ഓഫ് ജീസസ്(എഫ്എംജെ)യുടെ ജനറലായും നവജീവൻ ചാരിറ്റബിൾ സൊസൈറ്റിയുടെ ഡയറക്ടറായും പ്രവർത്തിച്ച് വരികയാണ്.

ബിഷപ്പ് ഫ്രാങ്കോയുടെ ബിനാമിയാണ് ഫാ ആന്റണി മാടശേരിയെന്ന് ആരോപണമുണ്ട്. പ്രതിയെ അടുത്ത ദിവസം കോടതിയിൽ ഹാജാരാക്കുമെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group