ബിഹാറിലെ വോട്ടർ പട്ടികയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിവരുന്ന പ്രത്യേക തീവ്ര പുനഃപരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടെത്തി :ബംഗ്ലാദേശ്, നേപ്പാള്‍ ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും, മ്യാൻമർ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകള്‍ക്കു വരെ ഇന്ത്യൻ വോട്ടർ തിരിച്ചറിയല്‍ കാർഡുകൾ : 3 ലക്ഷം പേർക്ക് തെരഞ്ഞെടുപ്പു കമ്മീഷൻ നോട്ടീസ് അയച്ചു.

Spread the love

ഡല്‍ഹി: ബിഹാറിലെ വോട്ടർ പട്ടികയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിവരുന്ന പ്രത്യേക തീവ്ര പുനഃപരിശോധനയില്‍ (Special Intensive Revision – SIR) ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടെത്തി.

ഇലക്ടറല്‍ രജിസ്ട്രേഷൻ ഓഫീസർമാർ നടത്തിയ പരിശോധനയിലാണ് പൊരുത്തക്കേടുകള്‍ കണ്ടെത്തിയത്. ബംഗ്ലാദേശ്, നേപ്പാള്‍ ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും, മ്യാൻമർ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകള്‍ വരെ ഇന്ത്യൻ വോട്ടർ തിരിച്ചറിയല്‍ കാർഡുകള്‍ കൈവശം വച്ചിരിക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി.

വോട്ടർമാരുടെ തിരിച്ചറിയല്‍ രേഖകളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടർന്ന് ഏകദേശം മൂന്നു ലക്ഷത്തോളം പേർക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ് അയച്ചു. ഓഗസ്റ്റ് ഒന്നിനും 30-നും ഇടയില്‍ സമഗ്രമായ പരിശോധന നടത്തുമെന്നും യോഗ്യരല്ലെന്ന് കണ്ടെത്തുന്ന പേരുകള്‍ സെപ്റ്റംബർ 30-ന് പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടർ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുമെന്നും ഒരു തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗം വ്യക്തമാക്കിയതായും റിപ്പോർട്ടുകള്‍ ഉണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രത്യേക തീവ്ര പുനഃപരിശോധനയുടെ ഭാഗമായി ബിഎല്‍ഒമാർ വീടുകള്‍ കയറി പരിശോധന നടത്തിയപ്പോഴാണ് ഇന്ത്യൻ തിരിച്ചറിയല്‍ കാർഡ് കൈവശമുള്ള നേപ്പാള്‍, ബംഗ്ലാദേശ്, മ്യാൻമർ എന്നിവിടങ്ങളില്‍ നിന്നുള്ള ധാരാളം ആളുകളെ കണ്ടെത്തിയത്.

ആധാർ, താമസ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ് ഉള്‍പ്പെടെയുള്ള രേഖകളും ഇവർ സ്വന്തമാക്കിയിട്ടുണ്ടെന്ന് കമ്മീഷൻ അംഗം വെളിപ്പെടുത്തി. വ്യാഴാഴ്‌ച വരെ ആകെ 1,95,802 അപേക്ഷകള്‍ കരട് പട്ടികയില്‍ പേരുകള്‍ ഉള്‍പ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വോട്ടർമാരില്‍ നിന്ന് ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷൻ സ്ഥിരീകരിച്ചു. ഇതില്‍ 24,991 അപേക്ഷകള്‍ ഇതിനകം ഇആർഒമാർ തീർപ്പാക്കി.