ബീഹാർ നിയമസഭാ തിര‌ഞ്ഞെടുപ്പിൽ ജനവിധി ഇന്നറിയാം;243 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ 46 കേന്ദ്രങ്ങളിൽ രാവിലെ എട്ടിന് ആരംഭിക്കും

Spread the love

ന്യൂഡൽഹി: ബീഹാർ നിയമസഭാ തിര‌ഞ്ഞെടുപ്പിൽ ജനവിധി ഇന്നറിയാം. 243 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ 46 കേന്ദ്രങ്ങളിൽ രാവിലെ എട്ടിന് ആരംഭിക്കും. പത്തുമണിയോടെ ലീഡ് നില അറിയാം. എക്‌സിറ്റ് പോൾ ഫലങ്ങളുടെ ആത്മവിശ്വാസത്തിൽ സർക്കാർ രൂപീകരണ ചർച്ചകൾ എൻ.ഡി.എ തുടങ്ങിക്കഴിഞ്ഞു.

video
play-sharp-fill

നിതീഷ് കുമാർ മുഖ്യമന്ത്രിയായി തുടരുമെന്നാണ് ജെ.ഡി.യു വൃത്തങ്ങൾ നൽകുന്ന സൂചന. അതേസമയം, ആർ.ജെ.ഡിയും കോൺഗ്രസും അടങ്ങിയ മഹാസഖ്യത്തിലും ആത്മവിശ്വാസത്തിന് കുറവില്ല.

എക്‌സിറ്റ് പോളിലല്ല, യഥാർത്ഥ പോളിലാണ് തങ്ങൾ വിശ്വസിക്കുന്നതെന്ന് ആർ.ജെ.ഡി വക്താവ് പ്രിയങ്ക ഭാരതി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group