ബീഹാറില്‍ ജാതി സെന്‍സസിനുള്ള പാറ്റ്ന ഹൈക്കോടതി സ്റ്റേ തുടരും; ഹര്‍ജിയില്‍ വാദം നടക്കട്ടെ എന്ന് സുപ്രീം കോടതി വ്യക്തമാക്കി

Spread the love

സ്വന്തം ലേഖകൻ

ദില്ലി: ബീഹാറില്‍ ജാതി സെന്‍സസിനുള്ള പാറ്റ്ന ഹൈക്കോടതി സ്റ്റേ തുടരും. ഹര്‍ജിയില്‍ വാദം നടക്കട്ടെ എന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ഹൈക്കോടതി ഉത്തരവ് മരപ്പിക്കണമെന്നാണ് ബീഹാര്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ബീഹാര്‍ സര്‍ക്കാര്‍ പ്രധാനമായി സുപ്രീം കോടതിയില്‍ വാദിച്ചത് ഇത് സെന്‍സസ് അല്ല, പകരം ഒരു സര്‍വ്വെ മാത്രമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതുകൊണ്ട് തന്നെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്യണം എന്നാണ് ഉന്നയിച്ചത്. എന്നാല്‍ അതിന് കോടതി തയ്യാറായില്ല. പകരം ജൂലൈ 3 ലേക്ക് കേസ് മാറ്റിയിട്ടുണ്ട്. ഹര്‍ജിയില്‍ വാദം നടക്കട്ടെ എന്നും വിശദവാദം കേട്ട് തീരുമാനം എടുക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.