
സ്വന്തം ലേഖകൻ
പാറ്റ്ന: ബീഹാറിൽ വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 39 ആയി. സരന്‍ ജില്ലയില്‍ ഛപ്രയിലെ വിവിധ ഗ്രാമങ്ങളിലാണ് വിഷമദ്യ ദുരന്തമുണ്ടായത്.
വിഷമദ്യം കഴിച്ചത് കാരണമാണ് മരണമെന്ന് ബന്ധുക്കള്‍ പറയുമ്പോഴും അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, ബിഹാര്‍ നിയമസഭയില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയര്‍ത്തി. നിങ്ങള്‍ കുടിയനാണ് എന്ന ആക്രോശമാണ് ബി ജെ പി അംഗങ്ങള്‍ മുഖ്യമന്ത്രിക്ക് നേരെ ഉയര്‍ത്തിയത്.
ബിജെപി എംഎൽഎമാർ നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധിച്ചു. ഇത്തരം ദുരന്തങ്ങള്‍ക്ക് കാരണം പൊലീസിന്‍റെയും കള്ളക്കടത്തുകാരുടെയും അവിശുദ്ധ കൂട്ടുകെട്ടാണെന്ന് മുൻ ഉപമുഖ്യമന്ത്രി തർകിഷോർ പ്രസാദ് പറഞ്ഞു. സംസ്ഥാനത്ത് നടപ്പാക്കിയ മദ്യ നിരോധനം തികഞ്ഞ പരാജയമായിരുന്നു എന്നദ്ദേഹം പറഞ്ഞു.