video
play-sharp-fill

പരീക്ഷ ഹാളിൽ നിറയെ പെൺകുട്ടികൾ; പ്ലസ്ടു വിദ്യാർത്ഥി ബോധംകെട്ട് വീണു; ബീഹാറിലെ പാട്നയിലാണ് സംഭവം

പരീക്ഷ ഹാളിൽ നിറയെ പെൺകുട്ടികൾ; പ്ലസ്ടു വിദ്യാർത്ഥി ബോധംകെട്ട് വീണു; ബീഹാറിലെ പാട്നയിലാണ് സംഭവം

Spread the love

സ്വന്തം ലേഖകൻ

പട്ന: പരീക്ഷ ഹാളിൽ താനൊഴികെ മറ്റെല്ലാവരും പെൺകുട്ടികളാണെന്നറിഞ്ഞ കൗമാരക്കാരൻ ബോധംകെട്ട് വീണു. പ്ലസ്ടു വിദ്യാർത്ഥിയാണ് പരീക്ഷാ ഹാളിൽ പരിഭ്രമിച്ച് ബോധംകെട്ട് വീണത്. ബീഹാറിലെ പാട്നയിലാണ് സംഭവം.

പരീക്ഷ എഴുതാനായി ബ്രില്യൻറ് സ്കൂളിലെത്തിയതായിരുന്നു വിദ്യാർഥി. ബീഹാറിൽ നളന്ദയിലെ ശരീഫ് അല്ലാമാ ഇഖ്ബാൽ കോളജിലെ വിദ്യാർഥിയാണ് ബോധംകെട്ട് വീണത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരീക്ഷ എഴുതാനായി ഹാളിലെത്തിയപ്പോൾ 50 പെൺകുട്ടികൾക്കിടയിലിരുന്ന് എഴുതേണ്ടതായി വരുമെന്ന് മനസിലാക്കിയതിനാലാണ് കുട്ടി പരിഭ്രമിച്ചത്.

തുടർന്ന് കുട്ടിക്ക് പനി വരുകയും ബോധംകെട്ട് വീഴുകയുമായിരുന്നെന്ന് വിദ്യാർഥിയുടെ ബന്ധു പറഞ്ഞു. ഉടൻ തന്നെ കുട്ടിയെ സമീപത്തെ സദർ ആശുപത്രിയിലേക്ക് മാറ്റി.