ബീഹാറിൽ രാഷ്ട്രീയ നീക്കം; മുഖ്യമന്ത്രി പദം ഒഴിയാൻ നിതീഷ് കുമാർ, രാജ്യസഭയിലേക്ക് പോകുമെന്ന് റിപ്പോർട്ട്

Spread the love

പട്ന: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഉടൻ പദവി ഒഴിയാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. മുഖ്യമന്ത്രി സ്ഥാനം ബിജെപിക്ക് കൈമാറി രാജ്യസഭയിലേക്ക് മാറാനാണ് നീക്കമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മകൻ നിഷാന്ത് കുമാറിനെ ഉപമുഖ്യമന്ത്രിയാക്കാനുള്ള രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായിട്ടാണ് ഈ തീരുമാനമെന്നാണ് സൂചന.

video
play-sharp-fill

നിഷാന്ത് കുമാർ ഉടൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ബീഹാർ മന്ത്രിയും ജെഡിയു നേതാവുമായ ശ്രാവൺ കുമാർ, നിഷാന്തിന്റെ രാഷ്ട്രീയ പ്രവേശനം വൈകാതെ ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പാർട്ടി ഉടൻ നടത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

അതേസമയം വിഷയത്തിൽ ജെഡിയു ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല. രാജ്യസഭയിലേക്കുള്ള ഒഴിവുകളിലേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വ്യാഴാഴ്ചയാണ്. നിതീഷ് കുമാറിന്റെ നാമനിർദേശം സമർപ്പിക്കാൻ ആവശ്യമായ നടപടികൾ പാർട്ടി പൂർത്തിയാക്കിയതായും, മുഖ്യമന്ത്രിയുടെ ഒപ്പ് മാത്രമാണ് ബാക്കിയെന്നും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group