
കേന്ദ്ര സർക്കാരിന് കനത്ത തിരിച്ചടി ; ബി.ജെ.പി സഖ്യം ഭരിക്കുന്ന ബീഹാറിൽ എൻ.ആർ.സി നടപ്പാക്കില്ല : മുഖ്യമന്ത്രി നിതീഷ് കുമാർ
സ്വന്തം ലേഖകൻ
പട്‌ന: പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് ബീഹാറിൽ എൻ.ആർ.സി നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രിയും ജെ.ഡി.യു അധ്യക്ഷനുമായ നിതീഷ് കുമാർ. സംസ്ഥാന നിയമസഭയിലാണ് അദ്ദേഹം നിർണായക പരാമർശം നടത്തിയത്.
എല്ലാ പാർട്ടികളും അംഗീകരിക്കുകയാണെങ്കിൽ സി.എ.എയിൽ ചർച്ചയാവാം. പാർലമെന്റിൽ ഇനിയും നിയമം സംബന്ധിച്ച് ചർച്ചകളാവാമെന്നും നിതീഷ് കുമാർ പറഞ്ഞു. ബി.ജെ.പി സഖ്യം ഭരിക്കുന്ന ബീഹാറിൽ എൻ.ആർ.സി നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കേന്ദ്രസർക്കാറിന് കടുത്ത തിരിച്ചടിയാണ്. ജെ.ഡി.യു ഉപാധ്യക്ഷൻ പ്രശാന്ത് കിഷോർ എൻ.ആർ.സിക്കും സി.എ.എക്കും എതിരെ നിലപാടെടുത്തിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0
Tags :