
16 കാരിയെ തട്ടിക്കൊണ്ടുപോയ ബിഹാർ സ്വദേശിയെ ലുധിയാനയിൽ നിന്നും അതിസാഹസികമായി പിടികൂടി പൊലീസ് ; മീൻ കച്ചവടക്കാരനായ പ്രതി നാല് വർഷമായി കേരളത്തിൽ സ്ഥിര താമസക്കാരൻ
തിരുവനന്തപുരം: മണക്കാട് 16 കാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ. സംഭവത്തിൽ ബിഹാർ സ്വദേശിയായ മുഹമ്മദ് ദാവൂദിനെയാണ് പൊലീസ് പിടികൂടിയത്. മീൻ കച്ചവടക്കാരനായ പ്രതി നാലുവർഷമായി കേരളത്തിൽ തന്നെയാണ് താമസിക്കുന്നതെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.
കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാൾ 16കാരിയെ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയും ഇയാളും തമ്മിൽ ഇൻസ്റ്റഗ്രാം വഴി പരിചയമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പിന്നാലെ ഇയാൾ പെൺകുട്ടിയെയും കൊണ്ട് ലുധിയാനയിലേക്ക് കടക്കുകയായിരുന്നു. കുട്ടിയെ കാണാനില്ലായെന്ന് വിവരം ലഭിച്ച പൊലീസിൻ്റെ അന്വേഷണം ലുധിയാനയിലെത്തി.
ലുധിയാനയിലെ ഗ്രാമത്തിൽ പെൺകുട്ടിയുമായി ഒളിച്ച് താമസിച്ചിരുന്ന ഇയാളെ പൊലീസ് അതിസാഹസികമായി പിടികൂടുകയായിരുന്നു. ദാവൂദിന് നാട്ടിൽ ഗർഭിണിയായ ഭാര്യയുണ്ടെന്നും പൊലീസ് കണ്ടെത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0