video
play-sharp-fill

“മാമ്പഴ ലോകത്തെ രത്നം; മിയാസാക്കി: ലോകത്തിലെ ഏറ്റവും വിലകൂടിയ മാങ്ങ, കിലോക്ക് മൂന്ന് ലക്ഷം രൂപക്കടുത്ത്.”

“മാമ്പഴ ലോകത്തെ രത്നം; മിയാസാക്കി: ലോകത്തിലെ ഏറ്റവും വിലകൂടിയ മാങ്ങ, കിലോക്ക് മൂന്ന് ലക്ഷം രൂപക്കടുത്ത്.”

Spread the love

മിയാസാക്കി, ഉദയ സൂര്യന്റെ നാട്ടില്‍ നിന്നെത്തിയ ചുവന്ന മുട്ട വില കിലോയ്ക്ക് മൂന്ന് ലക്ഷത്തോളം. ഭൂമുഖത്ത് ഏറ്റവും അധികം വിലയുള്ള മാമ്പഴം അതാണ് മിയാസാക്കി.സൂര്യന്റെ മുട്ട എന്ന് വിളിപ്പേരുള്ള മിയാസാക്കി മാമ്പഴ ലോകത്തെ രത്നമാണ്. നിറം കൊണ്ടും രൂപം കൊണ്ടും രുചി കൊണ്ടും അത്ഭുതപ്പെടുത്തുന്ന ഈ മാമ്പഴ ഉത്ഭവം ജപ്പാനിലെ മിയാസാക്കി സർവകലാശാലയിലാണ് അതിനാലാണ് ഈ മാങ്ങ മിയാസാക്കി എന്ന പേരില്‍ അറിയപ്പെടുന്നത്.

ജപ്പാനിലെ കർഷകരുടെ സഹായത്തോടെ 1980കളിലാണ് ഈ മാങ്ങ മിയാസാക്കി സർവകലാശാല വികസിപ്പിച്ചെടുത്തത്. വിറ്റാമിന്‍ സി, ഇ, എ, കെ തുടങ്ങിയവയുടെ ആന്‍റി ഓക്‌സിഡന്‍റുകളുടെയും കലവറയാണ്. പരിമിതമായ അളവില്‍ മാത്രമാണ് ഇതിന്റെ ഉത്പാദനം നടക്കുന്നതും ആവശ്യക്കാർ വളരെയേറെ ആയതിനാലുമാണ് ഇതിന് ഇത്രയും വിലയേറാൻ കാരണം.