
ബിഗ്ഗ്ബോസ് ഇന്നത്തെ എപ്പിസോഡിലും ആര്യനെ റോസ്റ്റ് ചെയ്യണം എന്ന് പ്രേക്ഷകർ. എന്നാൽ അതിന് തന്നെയാണ് ഇന്നും എന്നാണ മോഹൻലാല്‍ എത്തിയിരിക്കുന്നതെന്നാണ് പുതിയ പ്രോമോയില്‍ നിന്നും വ്യക്തമാകുന്നത്. ജീവിത കഥ പറയുന്ന ടാസ്കില്‍ ആര്യൻ ചിരിച്ചതില്‍ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. ശൈത്യ തന്റെ ജീവിതകഥ പറയുന്ന സമയത്ത് ആര്യൻ ചിരിച്ചിരുന്നു. എല്ലാവരും ആദ്യം എതിർത്തപ്പോള്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ് നിലത്ത് പോയിരുന്നും കിടന്നുമൊക്കെ ആര്യൻ ചിരിക്കുന്നുണ്ടായിരുന്നു.
ടാസ്ക് പൂർത്തിയായതും അഭിലാഷ്, ഒണീല്‍, ശരത് തുടങ്ങി പല മത്സരാർത്ഥികളും ആര്യനെതിരെ രംഗത്തെത്തിയിരുന്നു. ഇത് പിന്നീട് വലിയ വഴക്കിലേക്കാണ് പോയത്. ഇതിനിടെ ആര്യൻ അഭിലാഷിന് നേരെ ചെരുപ്പെറിയുകയും ചെയ്തു. ഇത് പണിഷ്മെന്റ് കൊടുക്കേണ്ട കാര്യമായിരുന്നു എന്ന് അന്ന് തന്നെ പ്രേക്ഷകർ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇന്നലത്തെ എപ്പിസോഡില്‍ ഇതിനെ കുറിച്ച് സംസാരിക്കുക മാത്രമാണ് മോഹൻലാല്‍ ചെയ്തിരുന്നത്. ഇത് പ്രേക്ഷകർക്കിടയില്‍ വീണ്ടും ചർച്ചാ വിഷയമായിരുന്നു. വെറുതെ സംസാരിക്കുക മാത്രമല്ല പണിഷ്മെന്റ് നല്‍കേണ്ടിയിരുന്നു എന്നായിരുന്നു പ്രേക്ഷകർ അഭിപ്രായപ്പെട്ടത്.ഇന്നത്തെ പ്രോമോയില്‍ ആര്യന് ശിക്ഷ നല്‍കുമെന്ന സൂചനയാണ് നല്‍കുന്നത്. എന്ത് ശിക്ഷയാണ് ആര്യന് നല്‍കേണ്ടത് എന്ന് ചോദിച്ച് കൊണ്ടാണ് പ്രോമോ അവസാനിക്കുന്നത്. ഇന്നും എല്ലാവരെയും എടുത്ത് റോസ്റ്റിങ് ആയിരിക്കുമോ അതോ ആര്യന് മാത്രമായിരിക്കുമോ പണി കിട്ടുന്നത്? ബിബി വീട്ടില്‍ നിന്ന് ഇന്നും ഒരാള്‍ പുറത്ത് പോകുമെന്ന സൂചനയാണ് ലഭിക്കുന്നത്.