video
play-sharp-fill

ഇത്തവണ തീപാറുന്ന മത്സരം…!പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്ന ബിഗ്ഗ് ബോസ് സീസണ്‍ 5 എത്തുന്നു; ലോഗോ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ ; മാര്‍ച്ച് അവസാനത്തോടെ സീസണ്‍ 5 ആരംഭിക്കുമെന്ന് സൂചന

ഇത്തവണ തീപാറുന്ന മത്സരം…!പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്ന ബിഗ്ഗ് ബോസ് സീസണ്‍ 5 എത്തുന്നു; ലോഗോ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ ; മാര്‍ച്ച് അവസാനത്തോടെ സീസണ്‍ 5 ആരംഭിക്കുമെന്ന് സൂചന

Spread the love

മലയാളത്തിൽ ഏറ്റവും ജനപ്രീതി നേടിയ റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്.. ബിഗ് ബോസിന്റെ കഴിഞ്ഞ നാല് സീസണുകളും വമ്പൻ ഹിറ്റായിരുന്നു.

മലയാളി പ്രേക്ഷകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിരുന്ന ബിഗ് ബോസിന്റെ അഞ്ചാമത്ത് സീസൺ ഉടൻ ആരംഭിക്കുന്നു. അതിന് മുന്നോടിയായി റിയാലിറ്റി ഷോയുടെ അണിയറ പ്രവർത്തകർ ലോഗോ പുറത്ത് വിട്ടു.

കഴിഞ്ഞ സീസണിലെ ലോഗോയെക്കാളും ഏറെ വ്യത്യസ്തകളോടെയാണ് സീസൺ അഞ്ചിന്റെ ലോഗോ എത്തിയിരിക്കുന്നത്. ഗോൾഡൻ ഹൈലറ്റാണ് ലോഗോയ്ക്ക് നൽകിയിരിക്കുന്നത്. സ്വർണ കണ്ണുകളുടെ അകത്തായി ഡോൾഡൻ ഫ്രെയിം കൊണ്ട് അഞ്ച് എന്ന ഡിസൈൻ നൽകിയിരിക്കുന്നു. കഴിഞ്ഞ തവണത്തെ നീല ബാക്ക് ഗ്രൗണ്ടിന് വ്യത്യസ്തമായി ഓറഞ്ച് ബാക്ക് ഗ്രൗണ്ടാണ് ലോഗോയ്ക്കുള്ലത്. ബിഗ് ബോസ് ഉടൻ എത്തുന്നു എന്ന് അറിയിച്ചുകൊണ്ടാണ് ലോഗോ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിവിൽ നിന്ന് വ്യത്യസ്തമായി പൊതുജനങ്ങളിൽ നിന്ന് ഒരു മത്സരാർത്ഥി എത്തുന്നു എന്ന പ്രത്യേകത സീസൺ അഞ്ചിനുണ്ട്. മോഹൻലാൽ തന്നെയാകും ഇത്തവണയും അവതാരകനായി എത്തുക. എന്നാൽ സീസൺ അഞ്ച് എന്നാണ് ആരംഭിക്കുകയെന്ന വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല.

മത്സരാര്‍ത്ഥികളെ എല്ലാം ഫൈനലൈസ് ചെയ്തു കഴിഞ്ഞു. ഇനി മോഹന്‍ലാലിനെ വച്ചുള്ള പ്രമോ ഷൂട്ട് ആണ് ചെയ്യാനിരിയ്ക്കുന്നത്. ഇത്തവണയും ഒടിടിയില്‍ ഇരുപത്തിനാല് മണിക്കൂറും ഷോ കാണിക്കും എന്ന് തന്നെയാണ് അറിയുന്നത്. മുംബൈയില്‍ തന്നെയാണ് ഇത്തവണയും ബിഗ്ഗ് ബോസിന്റെ സെറ്റ് ഇടുന്നത്.