play-sharp-fill
ബിഗ്ഗ് ബോസ് മലയാളം റിയാലിറ്റി ഷോ നിർത്തിവയ്ക്കുന്നു :  അണിയറക്കാരുടെയും മത്സരിക്കുന്നവരുടെയും സുരക്ഷയെ കരുതിയാണ് തീരുമാനം

ബിഗ്ഗ് ബോസ് മലയാളം റിയാലിറ്റി ഷോ നിർത്തിവയ്ക്കുന്നു : അണിയറക്കാരുടെയും മത്സരിക്കുന്നവരുടെയും സുരക്ഷയെ കരുതിയാണ് തീരുമാനം

സ്വന്തം ലേഖകൻ

മുംബൈ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബിഗ് ബോസ് ഉൾപ്പെടെയുള്ള റിയാലിറ്റി ഷോകളും തൽക്കാലം നിർത്തിവച്ചേക്കുമെന്ന സൂചന. ഇന്ത്യയിലെ ബിഗ് ബോസ് റിയാലിറ്റി ഷോ നിർമാതാക്കളായ എൻഡമോൾ ഷൈൻ ഇന്ത്യ അവരുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആണ് ഇങ്ങനെ ഒരു സൂചന നൽകിയത്. എന്നാൽ ബിഗ് ബോസ്സ് നിർത്തിവയ്ക്കുമെന്ന് പ്രത്യേകമായി പ്രഖ്യാപനം പുറത്തു വന്നിട്ടില്ല.

എൻഡെമോൾ ഷൈൻ ഇന്ത്യ തങ്ങളുടെ ജീവനക്കാരുടേയും കലാകാരൻമാരുടേയും അണിയറപ്രവർത്തകരുടേയും ആരോഗ്യത്തിനും സുരക്ഷിതത്വത്തിനും ഊന്നൽ നൽകുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തങ്ങളുടെ അഡ്മിനിസ്ട്രേറ്റീവ്, പൊഡക്ഷൻ വിഭാഗങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സ്വയം നിർത്തിവച്ചിരിക്കുന്നു എന്നാണ് അവർ പ്രഖ്യാപിച്ചിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതൊരു താത്കാലിക നടപടിയാണ്. വൈറസ് വ്യാപനം തടയുന്നതിന് സർക്കാർ നിർദ്ദേശിക്കുന്ന എല്ലാ സുരക്ഷാ മുൻകരുതലുകളും പാലിക്കുന്നതിന്റെ ഭാഗമായാണ് നടപടി. തങ്ങളുടെ സ്ഥാപനത്തിൽ ആർക്കും ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടില്ല എന്നും അവർ വ്യക്തമാക്കുന്നുണ്ട്. വെല്ലുവിളി നേരിടുന്ന ഈ സമയത്ത് തങ്ങൾക്ക് പിന്തുണ നൽകിയ എല്ലാ ജീവനക്കാർക്കും അണിയറ പ്രവർത്തകർക്കും കലാകാരൻമാർക്കും ബിസിനസ് പങ്കാളികൾക്കും നന്ദിപറയുകയും ചെയ്യുന്നുണ്ട് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ. പ്രേക്ഷകരെ രസിപ്പിക്കാൻ ഉടൻ തിരിച്ചുവരാം എന്ന പ്രതീക്ഷ പങ്കുവച്ചുകൊണ്ടാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നു.