ലക്ഷ്മിയുടെ മകൻ വന്നാല്‍ ഞാനും നൂറയും മകനുമായി സംസാരിക്കുന്നതില്‍ കുഴപ്പമുണ്ടോ?; ഞങ്ങള്‍ മകനോട് സംസാരിക്കുന്നത് ഇഷ്ടമല്ല എന്ന് പറഞ്ഞാല്‍ മാറി നില്‍ക്കാം; സോഷ്യലിടത്ത്‌ ചർച്ചയായി ലക്ഷ്മിയോട് ആദില ചോദിച്ച ചോദ്യം

Spread the love

ബിഗ് ബോസ് സീസൺ 7ൽ ഇപ്പോൾ ഫാമിലി വീക്ക്‌ ആണ്. അതിനാൽ മത്സരാർഥികളുടേയും കുടുംബാംഗങ്ങള്‍ വന്ന് പോകുന്നതോടെ പലരുടേയും ഗെയിം സ്ട്രാറ്റജികളും മാറുകയാണ്. അതേസമയം തന്റെ കുടുംബാംഗങ്ങള്‍ വരുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ലക്ഷ്മിയോട് ആദില ചോദിച്ച ചോദ്യമാണിപ്പോൾ ഇപ്പോള്‍ പ്രേക്ഷകരിലും സോഷ്യലിടത്ത്‌ ശ്രദ്ധ നേടുന്നത്.

തന്റെ മകനെ കാണാനായാണ് ലക്ഷ്മി കാത്തിരിക്കുന്നത്.  ലക്ഷ്മിയുടെ മകൻ വന്നാല്‍ ഞാനും നൂറയും മകനുമായി സംസാരിക്കുന്നതില്‍ കുഴപ്പം ഉണ്ടോ, അതിനി വലിയ പ്രശ്നമാവുമോ എന്ന നിലയിലാണ് ലക്ഷ്മിയോട് ആദില ചോദിക്കുന്നത്. ഞങ്ങള്‍ മകനോട് സംസാരിക്കുന്നത് ഇഷ്ടമല്ല എന്ന് പറഞ്ഞാല്‍ മാറി നില്‍ക്കാം എന്ന് കരുതിയാണ് ചോദിക്കുന്നത് എന്നും ആദില പറഞ്ഞു.

ആദിലയേയും നൂറയേയും വീട്ടില്‍ കയറ്റാൻ കൊള്ളാത്തവരാണ് എന്ന് ലക്ഷ്മി പറഞ്ഞ സമയം തന്റെ മകനെ ഇവർ തെറ്റായി സ്വാധിനിക്കുമോ എന്ന് പേടിയുണ്ടെന്നും ലക്ഷ്മി പറഞ്ഞിരുന്നു. ഇതിനെതിരെ വലിയ വിമർശനവും ഉയർന്നു. അന്ന് ലക്ഷ്മി പറഞ്ഞത് മനസില്‍ വെച്ചാണ് ഇപ്പോള്‍ ആദിലയുടെ ചോദ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ മകൻ ആദില, നൂറ എന്ന പേര് പോലും കേട്ടിട്ടുണ്ടാവില്ല എന്നാണ് ലക്ഷ്മി പറയുന്നത്. അവൻ അവന്റെ പ്രായത്തിലുള്ള കുട്ടികള്‍ ടിവിയില്‍ കാണുന്ന കാർട്ടുണുകളെല്ലാമാണ് കാണുന്നത്. എന്നെ കാണണം എന്ന് പറയുമ്ബോഴായിരിക്കും ഞാൻ കിച്ചണില്‍ നില്‍ക്കുന്നതോ മറ്റോ ഉള്ള വിഡിയോ കാണിച്ച്‌ കൊടുക്കുക എന്നും ലക്ഷ്മി പറഞ്ഞു.

ഇതിന് ശേഷം ലക്ഷ്മി എന്താണ് പറയുന്നത് എന്ന് ലൈവില്‍ വ്യക്തമായിരുന്നില്ല. എന്നാല്‍ ലക്ഷ്മി തന്നെയാണോ ഈ പറഞ്ഞത് എന്ന് അത്ഭുതത്തോടെ ചോദിച്ച്‌ ഇത് സ്വപ്നമാണോ എന്നറിയാൻ ആദില കയ്യിലെല്ലാം നുള്ളി നോക്കുന്നുണ്ടായിരുന്നു. ലക്ഷ്മിയുടെ മകൻ ബിഗ് ബോസ് ഹൗസില്‍ എത്തിയാല്‍ ആദിലയുടേയും നൂറയുടേയും അടുത്തേക്ക് പോകാൻ ലക്ഷ്മി അനുവദിക്കുമോ എന്ന് അടുത്ത ദിവസങ്ങളില്‍ കണ്ടു തന്നെ അറിയാം.