
ബിഗ് ബോസ് മത്സരാർഥികൾ ആയ വിഷ്ണുവും ദേവുവും തമ്മിൽ പ്രണയമോ? പ്രതികരണവുമായി ദേവു
സ്വന്തം ലേഖകൻ
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ ഒരു എവിക്ഷന്‍ പ്രക്രിയ കൂടി നടന്നിരിക്കുകയാണ്. ഡബിള്‍ എവിക്ഷനായിരുന്നു കഴിഞ്ഞ ദിവസത്തെ വീക്കെന്‍ഡ് ടാസ്ക്കില്‍ നടന്നത്.
അതില്‍ മനീഷയും വൈബര്‍ ഗുഡ് ദേവുവുമാണ് പുറത്തായത്. ഹൗസില്‍ നിന്നും പുറത്തിറങ്ങി രണ്ടുപേരും തിരികെ നാട്ടിലേക്ക് എത്തിയിട്ടുണ്ട്. ദേവു ഹൗസിലേക്ക് കയറിയപ്പോള്‍ പ്രേക്ഷകര്‍ക്കെല്ലാം വലിയ പ്രതീക്ഷയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പക്ഷെ ആദ്യത്തെ കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ ആദ്യം ഉണ്ടായിരുന്ന ഫയറെല്ലാം ദേവുവില്‍ ഇല്ലാതായി. മാത്രമല്ല വിഷ്ണുവെന്ന ആളിനെ ആശ്രയിച്ച് ദേവുവിന്റെ ഗെയിം സഞ്ചരിക്കുന്നത് പോലെയും തീരുമാനങ്ങള്‍ മാറുന്നത് പോലെയും പ്രേക്ഷകര്‍ക്ക് തോന്നിയിരുന്നു. ദേവു വിഷ്ണുവിനോട് രാവിലേയും വൈകിട്ടും ഹഗ് ചോദിച്ചതും വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. വിഷ്ണുവുമായി ദേവുവിന് അടുപ്പം വന്നശേഷം ദേവുവിനാണ് ഏറ്റവും കൂടുതല്‍ നെഗറ്റീവ് കിട്ടിയത്.
ഇപ്പോഴിത ഹൗസില്‍ നിന്നും പുറത്തിറങ്ങിയ ശേഷം ആദ്യമായി ഹൗസിലെ അനുഭവങ്ങളും വിഷ്ണുവുമായുള്ള ബന്ധത്തിന് പിന്നിലെ യഥാര്‍ഥ കഥയും ദേവു വെളിപ്പെടുത്തിയിരിക്കുകയാണ് ബിഹൈന്‍വുഡ്സ് ഐസ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍. ഒരാള്‍ തന്നെ ടാര്‍ഗെറ്റ് ചെയ്ത് കളിച്ചുവെന്നും ദേവു പറയുന്നു. ബിഗ് ബോസ് ഭയങ്കര എക്സ്പീരിയന്‍സായിരുന്നു.
ദേവു പറഞ്ഞു.
തന്നെ കുറിച്ച് ഒരു ഗ്രൂപ്പ് ആളുകള്‍ നിരന്തരമായി നെഗറ്റീവ് കമന്റ്സും വീഡിയോയും ടാര്‍ഗെറ്റ് ചെയ്ത് ഇട്ടത് മകള്‍ പൊന്നുവിന്റെ ശ്രദ്ധയില്‍പ്പെട്ട് അവള്‍ക്ക് അസുഖം വന്നുവെന്നും ആശുപത്രിയില്‍ കൊണ്ടുപോകേണ്ട സിറ്റുവേഷന്‍ വന്നുവെന്നും അതിന് പിന്നില്‍ വിഷ്ണുവിന്റെ പിആര്‍ ടീമാണെന്നും ദേവു വെളിപ്പെടുത്തി