ചായക്കടക്കാരന്റെ പിച്ചചട്ടിയിൽ കൈയിട്ടുവാരി മോദി സർക്കാർ; വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടി; കോട്ടയത്തെ വാണിജ്യ സിലിണ്ടറിന്റെ വില 2002 രൂപ
സ്വന്തം ലേഖകൻ
ന്യൂഡൽഹി: പാചകവാതക വില കുത്തനെ കൂട്ടി. വാണിജ്യ സിലിണ്ടറിന്റെ വിലയാണ് വർധിപ്പിച്ചത്. സിലിണ്ടറിന് 266 രൂപയാണ് കൂട്ടിയത്. കോട്ടയത്തെ വാണിജ്യ സിലിണ്ടറിന്റെ വില 2002 രൂപയാണ് വില. കൊച്ചിയിൽ വില 1994 രൂപയായി.
രണ്ട് വർഷമായി കോവിഡ് മൂലം ഹോട്ടൽ മേഖല തകർന്ന് തരിപ്പണമായി കിടക്കുകയാണ്. വാണിജ്യസിലിണ്ടറിന്റെ വില കുത്തനെ കൂട്ടിയതോടെ ഹോട്ടൽ മേഖല തകർന്ന് തരിപ്പണമാകുമെന്ന് ഉറപ്പായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
19 കിലോ സിലിണ്ടറിന് വില ഡൽഹിയിൽ രണ്ടായിരം രൂപ കടന്നു. 2000 രൂപ 50 പൈസയാണ് ഡൽഹിയിലെ പുതിയ വില. നേരത്തെ ഇത് 1734 രൂപയായിരുന്നു.
മുംബൈയിൽ വാണിജ്യ സിലിണ്ടർ വില 1950 ആയും, കൊൽക്കത്തയിൽ 2073 രൂപ 50 പൈസയുമായി വർധിച്ചു. ചെന്നൈയിൽ 2133 രൂപയാണ് പുതിയ വില.
ദീപാവലി ആഘോഷവേളയിൽ പാചകവാതക സിലിണ്ടറിന് വില കുത്തനെ ഉയർത്തിയത് ജനങ്ങൾക്ക് വൻതിരിച്ചടിയാണ്. അതേസമയം ഗാർഹിക സിലിണ്ടറിന് വില വർധിപ്പിട്ടില്ല.