
കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; അരക്കോടിയോളം രൂപ വില വരുന്ന 932 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി; കോഴിക്കോട് സ്വദേശി അറസ്റ്റിൽ
കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അരക്കോടിയോളം രൂപ വില വരുന്ന, 932 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.
കോഴിക്കോട് കാപ്പാട് സ്വദേശി ഫാരിസില്‍ നിന്നാണ് സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ വികാസ്, സൂപ്രണ്ടുമാരായ കൂവന്‍ പ്രകാശന്‍, ശ്രീവിദ്യ സുധീര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ മലപ്പുറം സ്വദേശിയെ പൊലീസ് പിടികൂടിയിരുന്നു. മലപ്പുറം മേൽമുറി സ്വദേശി മുഹമ്മദ് മുഹിയുദ്ദീൻ (30) ആണ് പിടിയിലായത്. 1.006 കിലോഗ്രാം സ്വർണം മിശ്രിത രൂപത്തിലാക്കി നാല് ക്യാപ്സ്യൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0